ചെറുപ്പകാലം മുതൽ കണ്ടിട്ടുള്ള മോഹൻലാൽ സിനിമകളാണ് എന്റെ എക്സ്പീരിയൻസ്, ഞാൻ എങ്ങും പോയി സിനിമ പഠിച്ചിട്ടില്ല: തരുൺ മൂർത്തി

ഏറെ പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ സൗദി വെള്ളക്ക എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കികാണുന്നത്. മോഹൻലാലിന്റെ കരിയറിലെ 360- മത് ചിത്രം കൂടിയാണ് തരുൺ മൂർത്തിയോടൊപ്പം ഒരുങ്ങുന്നത്.

റാന്നിക്കാരനായ ടാക്സി ഡ്രൈവർ ഷണ്മുഖമായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. സൂപ്പർ സ്റ്റാർ എന്നതിലുപരി കുറേ നാളുകൾക്ക് ശേഷം മോഹൻലാൽ എന്ന നടനെ ഈ  ചിത്രത്തിലൂടെ കാണാൻ കഴിയുമെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പ്രതീക്ഷിക്കുന്നത്.

ഇപ്പോഴിതാ സിനിമയെ കുറിച്ച് സംവിധായകൻ തരുൺ മൂർത്തി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. താൻ എവിടെയും പോയി സിനിമ പഠിച്ചിട്ടില്ലെന്നും, ചെറുപ്പം മുതലേ താൻ കണ്ടിട്ടുള്ള മോഹൻലാൽ സിനിമകളാണ് തന്റെ എക്സ്പീരിയൻസെന്നും തരുൺ മൂർത്തി പറയുന്നു.

“ഈ സിനിമ കമ്മിറ്റ് ചെയ്യുന്ന സമയത്ത് എനിക്ക് നല്ല ടെൻഷനുണ്ടായിരുന്നു. ഒരാൾ എന്താണ് എന്റെ എക്സ്പീരിയൻസ് എന്ന് ചോദിച്ചാൽ ഞാൻ ചെറുപ്പകാലം മുതൽ കണ്ടിട്ടുള്ള മോഹൻലാൽ സിനിമകളാണ് എന്റെ എക്സ്പീരിയൻസ് എന്ന് പറയും. അല്ലാതെ ഞാൻ എങ്ങും പോയി സിനിമ പഠിച്ചിട്ടില്ല. അങ്ങനെയൊരു സംവിധായകനോട് ഒരു സൂപ്പർസ്റ്റാറിനെ ഡയറക്ട് ചെയ്യാൻ പറയുമ്പോൾ ഞാൻ ഭയന്നിരുന്നു.

എനിക്ക് ഇത് ചെയ്യാൻ പറ്റുമോ എന്ന സംശയം മാറ്റി തന്നത് ആന്റണി പെരുമ്പാവൂർ ചേട്ടനും രഞ്ജിത് ചേട്ടനും കൂടിയാണ്. അവരാണ് എന്നോട് പറഞ്ഞത് നിൻ്റെ സിനിമയും ഫിലിം മേക്കിംഗും ഞങ്ങൾ കണ്ടതാണ്. അതുകൊണ്ട് നിന്റെ ഫിലിംമേക്കിംഗ് രീതിയിലേക്ക് മോഹൻലാൽ എന്ന നടനെ കൊണ്ടുവന്ന് വച്ചാൽ മതി. മോഹൻലാലിന് വേണ്ടിയിട്ട് നീ നിൻ്റെ ഫിലിം മേക്കിംഗ് രീതി മാറ്റണ്ട എന്ന്.

വിന്റേജ് എന്ന പേരിൽ ഒന്നും റിക്രിയേറ്റ് ചെയ്യണ്ട എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. തിരക്കഥയ്ക്ക് അനുയോജ്യമായ തരത്തിൽ മോഹൻലാൽ എന്ന നടനിലുള്ള ചില നിഷ്കളങ്ക ഭാവങ്ങൾ, കൗതുകകരമായ അഭിനയ മൂഹൂർത്തങ്ങൾ അതെല്ലാം പുതുതായിട്ട് ഉണ്ടാക്കാൻ നോക്കുക എന്നതായിരുന്നു തീരുമാനം. നമുക്ക് കുറച്ചു നാളായിട്ട് മുണ്ട് ഒക്കെ ഉടുത്ത് നടക്കുന്ന ഒരു ലാലേട്ടൻ മിസ്സിംഗ് ആണ്. അങ്ങനെ മുണ്ടുടുത്ത് നടക്കുന്ന ഒരു പുതിയ ലാലേട്ടനെ ഉണ്ടാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

രജപുത്ര രഞ്ജിത്തും ശോഭന മാമും തമ്മിൽ നല്ല ബന്ധമാണ്. അങ്ങനെയാണ് വിളിക്കുന്നത്. ശോഭന മാം ആണ് തരുണിന്റെ നമ്പർ തരൂ ഞാൻ കോണ്ടാക്ട് ചെയ്യാം എന്ന് പറയുന്നത്. അങ്ങനെ എനിക്ക് ശോഭന മാമിൻറെ വീഡിയോ കോൾ വരികയായിരുന്നു. ഏതോ ഡാൻസ് പ്രാക്ടീസിന്റെ ഇടയിൽ വളരെ ക്ഷീണിച്ച് നിന്നിട്ടാണ് മാം എന്നെ വിളിച്ചത്.

ശോഭന മാമും ലാൽ സാറും ഒരുമിച്ചുള്ള ഒരു ഷോട്ടാണ് നമ്മൾ ആദ്യമായി എടുത്തത്. അവർ തമ്മിൽ അഭിനയിക്കുമ്പോൾ സ്വിച്ചിട്ട പോലെയാണ് നമുക്ക് റിയാക്ഷനുകൾ കിട്ടുന്നത്. മാത്രമല്ല ഇവരുടെ എക്സ്പീരിയൻസ് കൊണ്ട് തന്നെ ഒരുപാട് കാര്യങ്ങൾ പറയേണ്ട ആവശ്യവും വന്നിരുന്നില്ല. ഞാൻ എന്താണ് എടുക്കാൻ പോകുന്നത് എന്നതിനെ സംബന്ധിച്ചുള്ള ബ്രീഫിംഗ് രണ്ട് പേരും ചോദിക്കാറുണ്ട്.

ഇത് എന്റെ മൂന്നാമത്തെ സിനിമയാണ്. എനിക്ക് കിട്ടിയിരിക്കുന്നത് വലിയൊരു അവസരമാണ്. ആ അവസരത്തെ ഞാൻ അനുയോജ്യമായി ഉപയോഗിച്ചില്ലെങ്കിൽ എനിക്ക് ഇൻഡസ്ട്രിയിൽ കിട്ടാൻ പോകുന്ന മോശം ഇംപാക്ടുകളെ പറ്റി എനിക്ക് നല്ല ധാരണയുണ്ട്. അതുകൊണ്ട് തന്നെ എന്റെ മാക്സിമം ആണ് ഞാൻ ഇതിലേക്ക് വേണ്ടി ചെയ്യുന്നത്. അത് ഒരുപാട് ആളുകൾക്ക് ഇഷ്ടപ്പെടാൻ സാധിക്കട്ടെ എന്നാണ് ആഗ്രഹം.” എന്നാണ് ദി ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ തരുൺ മൂർത്തി പറഞ്ഞത്.

മലയാളത്തിലെ പ്രിയപ്പെട്ട താര ജോഡികളായ മോഹൻലാൽ- ശോഭന കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2009ൽ റിലീസ് ചെയ്ത ‘സാഗർ ഏലിയാസ് ജാക്കി’യിൽ ആയിരുന്നു ഒടുവിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.

രജപുത്ര വിഷ്വൽസ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് എം രഞ്ജിത്ത് ആണ്. പ്രശസ്ത ഫോട്ടോഗ്രാഫർ കെ. ആർ സുനിലും തരുൺ മൂർത്തിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തികരഞ്ജിത്, കലാസംവിധാനം -ഗോകുൽദാസ്, മേക്കപ്പ് – പട്ടണം റഷീദ്, കോസ്റ്റ്യും – ഡിസൈൻ – സമീറ സനീഷ്, നിർമ്മാണ നിർവ്വഹണം – ഡിക്സൻ പൊടുത്താസ്.സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം