'എന്‍റെ ആ സ്വഭാവം വർക്ക് സ്പേസിൽ പോലും വലിയ പ്രശ്നമുണ്ടാക്കിയിട്ടുണ്ട്, അതെനിക്ക് മാറ്റാന്‍ പറ്റില്ല'; തുറന്നുപറഞ്ഞ് മീര നന്ദൻ

ലാൽ ജോസ് സംവിധാനം ചെയ്ത ‘മുല്ല’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നായികയാണ് മീര നന്ദൻ. പിന്നീട് പുതിയ മുഖം, കേരള കഫെ, ഏൽസമ്മ എന്ന ആൺകുട്ടി, സീനിയേഴ്സ്, അപ്പോത്തീക്കിരി, മല്ലു സിങ് എന്നീ സിനിമകളിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ച്  മലയാളികളുടെ പ്രിയപ്പെട്ട നായികമാരുടെ കൂട്ടത്തിലേക്ക് മീര നന്ദനും കയറിക്കൂടിയിരുന്നു.

പക്ഷേ പിന്നീട് സിനിമയിൽ നിന്നും ഇടവേളയെടുത്ത മീര നന്ദനെ പറ്റി യാതൊരു വിവരങ്ങളും ഇല്ലായിരുന്നു. സിനിമാ നായികയായി വന്ന് റേഡിയോ ജോക്കിയായാണ് പിന്നീട് തന്റെ കരിയർ മീര മുന്നോട്ട് കൊണ്ടുപോയത്. ദുബായിൽ പുതിയ ജീവിതം തുടങ്ങിയ മീരയെ വലിയ മാറ്റങ്ങളോടെയാണ് മലയാളി പ്രേക്ഷകർ പിന്നീട് കണ്ടത്. ലണ്ടനിൽ നിന്നുള്ള മലയാളിയായ  ശ്രീജുവുമായി കഴിഞ്ഞ ദിവസമാണ് മീരയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. വിവാഹ നിശ്ചയത്തോടെ വീണ്ടും വാർത്തകളിലിടം പിടിക്കുകയാണ് മീര നന്ദൻ.

ദുബായിലെ തന്റെ ജീവിതത്തെ കുറിച്ചും നേരിട്ട ഒറ്റപ്പെടലുകളെ കുറിച്ചും  മറ്റും തുറന്ന് പറയുകയാണ്  മീര നന്ദൻ. “ദുബായിലേക്ക് മാറിയത് ജീവിതത്തെ മാറ്റിമറിച്ച ഒരു തീരുമാനമായിരുന്നു. ഒരു വ്യക്തിയെന്ന നിലയിൽ ഒരുപാട്  മാറ്റം വന്നു. ആളുകളെ ഡീൽ ചെയ്യുന്ന രീതിയിൽ വരെ മാറ്റം വന്നു. മുൻപ് അമ്മയുമായി ഇടയ്ക്കിടെ അടിയുണ്ടാക്കുമായിരുന്നു. ഇപ്പോൾ ആലോചിക്കുമ്പോൾ അതൊക്കെ സില്ലി കാര്യങ്ങളായിരുന്നു. ഇഷ്ടമില്ലാത്ത ആളുകളോട് പുറമെ ചിരിച്ച് കാണിച്ച് പെരുമാറാൻ എനിക്ക് അറിയില്ല. ഇഷ്ടമില്ല എന്നത് എന്റെ നെറ്റിയിൽ എഴുതി വെച്ചിട്ടുണ്ടാവും” മീര പറഞ്ഞു. ചില കാര്യങ്ങൾ തുറന്നടിച്ച് പറയുന്നത് വർക്ക് സ്പേസിൽ വലിയ പ്രശ്നമുണ്ടായിട്ടുണ്ടെന്നും പക്ഷേ തനിക്കത് മാറ്റാൻ പറ്റില്ലെന്നും  ധന്യ വർമ്മയുമായുള്ള ഒരു ഇന്റർവ്യൂവിൽ മീര നന്ദൻ പറഞ്ഞു.

“ സിംഗിൾ ജീവിതം ആസ്വദിച്ചിരുന്നു, റിലേഷൻഷിപ്പിന്റെ കാര്യത്തിൽ റിഗ്രറ്റ് ഇല്ല. ഒരു ബ്രേക്ക് അപ്പ് കഴിഞ്ഞാണ് ഞാൻ എന്നെ സ്വയം സ്നേഹിക്കാൻ തുടങ്ങിയത്.  സെൽഫ് കെയർ എന്താണെന്ന് തിരിച്ചറിഞ്ഞ സമയമാണ് അത്. വർക്കിന് പോയി മൈക്ക് ഓൺ ആക്കുമ്പോൾ ചിരിക്കുകയും, മൈക്ക് ഓഫ് ആക്കുമ്പോൾ കരയുകയും ചെയ്തിരുന്ന ഒരു സമയമുണ്ടായിരുന്നു. ഏഴരക്കൊല്ലം താമസിച്ച വീട് മാറിയപ്പോൾ അത്തരം അവസ്ഥയ്ക്ക് ഒരുപാട് മാറ്റമുണ്ടായി ” മീര നന്ദൻ തുടർന്നു.  മീരയുടെ വിവാഹ ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധക ലോകം.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ