മലയാള സിനിമാ ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ എമ്പുരാന്‍. ലൂസിഫര്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എമ്പുരാന്റെ ഷൂട്ടിംഗ് അവസാനഘട്ടത്തിലാണ്. സിനിമയെക്കുറിച്ച് നടന്‍ ബൈജു സന്തോഷ് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.
എമ്പുരാന് പ്രമോഷന്റെ ആവശ്യമില്ലെന്നാണ് ബൈജു സില്ലി മോങ്ക്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഒപ്പം സിനിമയിലെ തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയായതായും നടന്‍ വ്യക്തമാക്കി. ലൂസിഫര്‍ എന്ന സിനിമയ്ക്ക് ശേഷം തനിക്ക് നിരവധി സിനിമകള്‍ വന്നിരുന്നു എന്നും എന്നാല്‍ കൊവിഡ് വന്നത് മൂലം അതെല്ലാം നഷ്ടമായതായും നടന്‍ പറഞ്ഞു.
‘എമ്പുരാന് പ്രൊമോഷന്റെ ആവശ്യമില്ല. ലൂഫിഫര്‍ എന്ന സിനിമ കഴിഞ്ഞ സമയത്താണ് കൊവിഡ് വരുന്നത്. 2020ല്‍. ലൂസിഫര്‍ കഴിഞ്ഞ ശേഷം എനിക്ക് ഒരുപാട് സിനിമകള്‍ വന്നു. ഒരുപാടെന്ന് പറഞ്ഞാല്‍ കുറെയധികം. പക്ഷെ കൊവിഡ് കാരണം അതെല്ലാം ഇല്ലാതെയായി. ഇപ്പോള്‍ ഞാനിരുന്ന് ആലോചിക്കുന്നത് എന്നെ കൊല്ലാന്‍ വേണ്ടി മാത്രമാണോ ഈ കൊവിഡ് വന്നതെന്നായിരുന്നു,’ ബൈജു പറഞ്ഞു.
നടന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സിനിമയുടെ മേലുള്ള അണിയറപ്രവര്‍ത്തകരുടെ ആത്മവിശ്വാസമാണ് ഇത് കാണിക്കുന്നത് എന്ന് പലരും അഭിപ്രായപ്പെട്ടു. മലയാള സിനിമയിലെ പല റെക്കോര്‍ഡുകളും ഈ ചിത്രം മറികടക്കുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.