ആ ചിത്രമാണ് എന്റെ ജീവിതം മാറ്റിമറിച്ചത്, അതില്ലായിരുന്നെങ്കിൽ ഞാൻ ഇന്നും ജൂനിയർ ആർടിസ്റ്റ് ആയി നിന്നേനെ: വിനായകൻ

കമ്മട്ടിപ്പാടം എന്ന ചിത്രം മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളുടെ  കൂട്ടത്തിൽ എക്കാലത്തുമുണ്ടാവും. കൃഷ്ണനെയും ഗംഗയെയും ബാലൻ ചേട്ടനെയും മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.  രാജീവ് രവി സംവിധാനം ചെയ്ത ‘കമ്മട്ടിപാടം’ എന്ന ചിത്രമില്ലായിരുന്നെങ്കിൽ താൻ ഇന്നും ഒരു ജൂനിയർ ആർടിസ്റ്റായി നിന്നു പോയേനെ എന്ന് പറഞ്ഞിരിക്കുകയാണ് വിനായകൻ.

“രാജീവിന്റെ കമ്മട്ടിപ്പാടം ഇല്ലായിരുന്നെങ്കിൽ ഒരു ജൂനിയർ ആർട്ടിസ്റ്റായി നിൽക്കേണ്ടി വന്നേനെ. കമ്മട്ടിപ്പാടം കൊണ്ടാണ് എല്ലാം സെറ്റായത്. അതിന് മുൻപും ഹിറ്റായ സിനിമകളുണ്ടായിരുന്നു. എന്നാൽ ഒരു പറ്റം സിനിമാകാർക്ക് അത് ഉൾക്കൊള്ളാനായില്ല. എന്നാൽ കമ്മട്ടിപ്പാടത്തോട് കൂടി എന്നെ മാറ്റിനിർത്താൻ പറ്റാതെയായി” വിനായകൻ പറഞ്ഞു.

ഇൻഡസ്ട്രിയിൽ എഴുതിവെക്കാത്ത ചില നിയമങ്ങളുണ്ട്. തനിക്കൊരു കസേര കിട്ടാൻ 20 വർഷമെടുത്തു. അതൊക്കെ പിന്നീടാണ് താൻ ചിന്തിച്ചതെന്നും സാർക്ക് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വിനായകൻ പറഞ്ഞു.

എന്നാൽ സിനിമ ഇഷ്ടമായത് കൊണ്ട് അങ്ങനെയൊരു വിഷമം ഉണ്ടായില്ലെന്നും . സെറ്റിലെ പ്രൊഡക്ഷൻ പിള്ളേരുടെ സപ്പോർട്ട് എപ്പോഴുമുണ്ടായിരുന്നെന്നും  മനസ് താഴുമ്പോൾ അവർ വന്ന് സഹായിക്കുകയും  ചായയൊക്കെ ഇട്ട് തരുമെന്നും വിനായകൻ കൂട്ടിചേർത്തു.

Latest Stories

'ദ വയറിന്റെ റിപ്പോർട്ട് തെറ്റിദ്ധാരണാജനകം'; മഹാരാഷ്ട്രയിലെ അഞ്ച് ലക്ഷം അധിക വോട്ട് ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ഇന്ത്യന്‍ സൂപ്പര്‍ താരത്തിന് രണ്ടാം ടെസ്റ്റ് നഷ്ടമായേക്കും

ലോകത്തിലുള്ളത് രണ്ടു തരം വ്യക്തികള്‍; ആണും പെണ്ണും; ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ അംഗീകരിക്കില്ലെന്ന് ഡൊണള്‍ഡ് ട്രംപ്; അമേരിക്കന്‍ സൈന്യത്തില്‍ ഉള്ളവരെ പുറത്താക്കും

"എനിക്ക് ഒക്കെ ആരെങ്കിലും മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം തരുമോ?; യോഗ്യനായ ഒരു വ്യക്തി അത് അർഹിക്കുന്നുണ്ട്"; ജസ്പ്രീത് ബുംറയുടെ വാക്കുകൾ വൈറൽ

നാട്ടിക ലോറി അപകടത്തില്‍ വണ്ടിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കി; ഡ്രൈവറും ക്ലീനറും പൊലീസ് കസ്റ്റഡിയില്‍; കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍

ഇസ്‌കോണ്‍ നേതാവ് ചിന്മയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയെ അറസ്റ്റ് ചെയ്തതില്‍ ബംഗ്ലദേശില്‍ വ്യാപക സംഘര്‍ഷം; അഭിഭാഷകന്‍ അക്രമത്തില്‍ കൊല്ലപ്പെട്ടു

ലബനനില്‍ വെടിനിര്‍ത്തല്‍ കരാറിന് സമ്മതം അറിയിച്ച് ഇസ്രയേല്‍; ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാക്കളെ വധിച്ചു; ഇനിയും പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കുമെന്ന് നെതന്യാഹു

തോറ്റാൽ പഴി സഞ്ജുവിന്, വിജയിച്ചാൽ ക്രെഡിറ്റ് പരിശീലകന്; രാജസ്ഥാൻ റോയൽസ് മാനേജ്‌മന്റ് എന്ത് ഭാവിച്ചാണെന്ന് ആരാധകർ

ആർസിബി ക്യാപ്റ്റൻ ആകുന്നത് ക്രുനാൽ പാണ്ഡ്യ? വിരാട് എവിടെ എന്ന് ആരാധകർ; സംഭവം ഇങ്ങനെ

'എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകം'; മലയാളം സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യം: പ്രേംകുമാര്‍