'ഗർഭിണിയായപ്പോൾ ഞെട്ടി, അമ്മയാകാൻ ആഗ്രഹിച്ചിട്ടില്ല'; സന്തോഷത്തോടെയിരിക്കാൻ പറയുന്നവരെ ഇടിക്കാൻ തോന്നുന്നു

വ്യത്യസ്‌തമായ സിനിമകളിലൂടെ സ്വകാര്യത നേടിയ നടിയായ രാധിക ആപ്‌തെ ഫഹദ് ഫാസില്‍ ചിത്രം ഹരത്തിലൂടെയാണ് മലയാളിപ്രേക്ഷകര്‍ക്ക് പരിചിതയായത്. പൊതുവെ ഒടിടി പ്ലാറ്റ്ഫോമുകളിലാണ് നടിക്ക് മികച്ച അവസരങ്ങൾ ലഭിക്കുന്നത്. ചെറുതും വലുതുമായ വേഷങ്ങൾ രാധിക ചെയ്‌തു. ഇപ്പോഴിതാ തന്റെ ഗർഭകാലത്തെപ്പറ്റി തുറന്ന് പറയുകയാണ് താരം.

May be an image of 1 person and text

ഗർഭകാലത്ത് തനിക്ക് ബുദ്ധിമുട്ടുകളുണ്ടെന്ന് രാധിക പറയുന്നു. ഗർഭകാലം എളുപ്പമല്ല എന്നാണ് രാധിക പറയുന്നത്. ആദ്യത്തെ മൂന്ന് മാസവും കഠിനമായിരുന്നെന്ന് രാധിക പറയുന്നു. ഛർദ്ദി ഉണ്ടായിരുന്നു. മൂന്ന് മാസം തുടരെ 40 ഡിഗ്രിയിൽ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ഉറക്കമില്ലായ്‌മ തന്നെ ബാധിക്കുന്നുണ്ടെന്നും താരം പറയുന്നു.

May be an image of 2 people and text

അഞ്ച് ദിവസം ഉറങ്ങിയിട്ടില്ല. മൂന്നാം ട്രൈമസ്റ്ററിൽ ഉറക്കമില്ലായ്‌മ വന്നു. ഉറക്കം തീരെയില്ല. അത് മോശമായിരുന്നു. ഒരു കുഞ്ഞ് ജനിക്കാൻ പോകുന്നതിനാൽ സന്തോഷമായിരിക്കണമെന്ന് ആളുകൾ പറയുന്നു. അവരെ ഇടിക്കാനാണ് എനിക്ക് തോന്നുന്നത്. ഞാനെൻ്റെ ബുദ്ധിമുട്ടുകൾ പറയുമ്പോൾ അവർ പറയുന്നത് സന്തോഷത്തോടെയിരിക്കാനാണെന്നും രാധിക ആപ്ത പറഞ്ഞുവയ്ക്കുന്നു.

ഗർഭകാലം എളുപ്പമല്ല. ചിലർക്ക് മറ്റുള്ളവരേക്കാൾ എളുപ്പമായിരുന്നു. അത് ആപേക്ഷികമാണ്. ഗർഭധാരണം കഠിനമാണ്. ശരീരം വലിയ മാറ്റങ്ങളിലൂടെ കടന്ന് പോകുന്നു. കഠിനമായ യാത്രയാണ്. ഞാനിതേക്കുറിച്ച് കള്ളം പറയുന്നില്ല. മാനസികമായും ശാരീരികമായം തയ്യാറെടുക്കുന്നത് കഠിനമാണ്. പ്രത്യേകിച്ചും നിങ്ങളൊരു ആക്ടീവായ വ്യക്തിയാണെങ്കിൽ. താൻ അമ്മയാകാൻ ആഗ്രഹിച്ചിട്ടില്ലെന്നും രാധിക തുറന്ന് പറയുന്നു.

2013 ലാണ് രാധിക ബ്രിട്ടീഷ് വയലിനിസ്റ്റ് ബെഡഡിക്ട് ടെയ്‌ലറിനെ വിവാഹം ചെയ്യുന്നത്. വിവാഹ ശേഷം ലണ്ടനിലാണ് ഇവർ കഴിഞ്ഞത്. ഇടയ്ക്ക് രാധിക മുംബൈയിലെത്തും. കഴിഞ്ഞ ദിവസമാണ് സന്തോഷകരമായ വാർത്ത രാധിക പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ ഫോട്ടോ പങ്കുവെച്ചപ്പോഴാണ് രാധിക ഗർഭിണിയാണെന്ന് ആരാധകർ അറിഞ്ഞത്. ബിഎഫ്എ ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ നിന്നുള്ള ഫോട്ടോകളായിരുന്നു രാധിക പങ്കുവെച്ചത്.

May be an image of 1 person and text

അതേസമയം പൊതുവെ സിനിമ കഴിഞ്ഞാൽ ലൈം ലൈറ്റിൽ നിന്ന് മാറി നിൽക്കുന്നതാണ് രാധികയുടെ രീതി. ബോളിവുഡിലെ പാർട്ടികളിലോ ഇവൻ്റുകളിലോ താരത്തെ കാണാറില്ല. സ്വകാര്യ ജീവിതം നയിക്കാനാണ് രാധിക ആപ്തെയ്ക്ക് ഏറെ ഇഷ്ടം.

No photo description available.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം