സിനിമാപ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് ശാലിന്‍ സോയ. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം, പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വളരെ വേഗം വൈറലാകാറുണ്ട്. ഇപ്പോഴിതാ നടി വസ്ത്രധാരണത്തിലെ തന്റെ ഇഷ്ടങ്ങളേക്കുറിച്ച് പങ്കുവെച്ച വാക്കുകളാണ് ചര്‍ച്ചയാകുന്നത്. വസ്ത്രധാരണവുമായി ബന്ധപ്പെട്ട് തനിക്ക് വിമര്‍ശനങ്ങള്‍ നേരിവേണ്ടി വന്നിട്ടില്ലെന്നാണ് താരം പറയുന്നത്.
ഇപ്പോള്‍ ആളുകളുടെ മനോഭാവത്തിലും കാഴ്ച്ചപ്പാടുകളിലും ഒരുപാട് മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. അല്ലാതെ മുന്‍പ് ഉണ്ടായിരുന്നത് പോലെ, എന്തു ധരിക്കുന്നു എന്നു നോക്കിയുള്ള വിമര്‍ശനം ഇപ്പോള്‍ അധികം കാണാറില്ലെന്നും താരം പറയുന്നു. ആരെയും കണ്ണുമടച്ച് അനുകരിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും സ്വന്തം താല്‍പര്യങ്ങളാണ് വസ്ത്രാധാരണത്തില്‍ പിന്തുടരുന്നതെന്നും ശാലിന്‍ വ്യക്തമാക്കി.
ചിലരൊക്കെ നന്നായി വസ്ത്രം ധരിച്ചു കാണുമ്പോള്‍ കൊള്ളാം എന്നു തോന്നാറുണ്ടെങ്കിലും ആ സ്‌റ്റൈല്‍ പകര്‍ത്താറില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.