കര്‍ണാടകയ്ക്ക് നന്ദി അറിയിച്ച് നടൻ പ്രകാശ് രാജ്. ‘വിദ്വേഷ രാഷ്ട്രീയത്തെയും മതഭ്രാന്തിനെയും ദൂരെയെറിഞ്ഞ കര്‍ണാടക ജനതക്ക് നന്ദി, രാജാവ് നഗ്നനാണ്’ എന്ന് ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം കര്‍ണാടകയ്ക്ക് നന്ദി പറഞ്ഞത്.
കൂടാതെ, ബി.ജെ.പി പതാകകള്‍ നിറച്ച ചാക്കുകളുമായി അമിത് ഷാ വാഹനം ഓടിക്കുന്നതും പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും തിരിഞ്ഞു നടക്കുന്നതുമായ ചിത്രവും പ്രകാശ് രാജ് ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. വാഹനത്തിന്റെ പുറകിൽ ‘ടാറ്റ ബൈ’ എന്ന് എഴുതിയതും കാണാം.
Thank you Karnataka for Kicking OUT Hatred and Bigotry ..The Emperor is NAKED … ದ್ವೇಶ…ಬೂಟಾಟಿಕೆಯನ್ನು …ಓದ್ದೋಡಿಸಿದ ಸ್ವಾಭಿಮಾನಿ ಕನ್ನಡಿಗರಿಗೆ ದನ್ಯವಾದಗಳು …..ಬೆತ್ತಲೆಯಾದ ಚಕ್ರವರ್ತಿ.#justasking pic.twitter.com/pVD4GuuaQO
— Prakash Raj (@prakashraaj) May 13, 2023
അതേസമയം, താൻ വർഗീയ രാഷ്ട്രീയത്തിനെതിരെയാണെന്നും കർണാടകയുടെ ഭാവി നിർണയിക്കാനുള്ള സമയമാണ് ഇതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ബെംഗളൂരു ശാന്തിനഗറിലെ സെന്‍റ് ജോസഫ്സ് സ്കൂളിലാണ് പ്രകാശ് രാജ് വോട്ട് ചെയ്തത്.
40 ശതമാനവും അഴിമതിക്കാരായ ആളുകൾക്കെതിരെയാണ് താൻ വോട്ട് ചെയ്തതെന്നും സമാധാനത്തിന്‍റെ പൂന്തോട്ടമായി കർണാടകയെ സംരക്ഷിക്കാൻ വോട്ട് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബെംഗളൂരു ശാന്തിനഗറിലെ സെന്‍റ് ജോസഫ്സ് സ്കൂളിലാണ് പ്രകാശ് രാജ് വോട്ട് ചെയ്തത്.
Read more
കർണാടകയിൽ ആകെയുള്ള 224 സീറ്റില്‍ 135 സീറ്റിൽ കോൺഗ്രസ് വിജയിച്ചപ്പോൾ ബി.ജെ.പി 66ലേക്ക് ഒതുങ്ങി. കിംഗ് മേക്കറാകുമെന്ന് പ്രതീക്ഷിച്ച ജെഡിഎസിന് വെറും 19 സീറ്റിലാണ് നേട്ടമുണ്ടാക്കാനായത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കുറി ആറ് ശതമാനം വോട്ടിന്റെ വര്‍ധനയാണ് കോണ്‍ഗ്രസിന് ഉണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വലിയ പ്രചാരണം നടത്തിയിട്ടും വിജയിക്കാൻ ബി.ജെ.പിക്കായില്ല.