ആരെയും വേദനിപ്പിക്കണമെന്ന് കരുതിയിട്ടില്ല, വികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ ഞാന്‍ ആത്മാര്‍ത്ഥമായി മാപ്പ് ചോദിയ്ക്കുന്നു: സാമന്ത

ഫാമിലി മാന്‍ 2 വെബ് സീരിസിന് നേരെ ഉയര്‍ന്ന വിവാദങ്ങളോട് ഒടുവില്‍ പ്രതികരിച്ച് സാമന്ത അക്കിനേനി. ഈലം പോരാട്ടത്തിന്റെ ചരിത്രത്തെ വളച്ചൊടിച്ചു എന്നായിരുന്നു സീരിസിന് നേരെ ഉയര്‍ന്ന വിമര്‍ശനം. അന്ന് വിവാദങ്ങളോട് പ്രതികരിക്കാത്ത താരം ഇപ്പോള്‍ ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ഫാമിലി മാന്‍ റിലീസ് ചെയ്ത് മാസങ്ങള്‍ പിന്നിട്ട ശേഷമാണ് നടി വിഷയത്തില്‍ മാപ്പ് പറഞ്ഞ് എത്തിയിരിക്കുന്നത്. ഇപ്പോഴും ആ വെബ് സീരിസ് ചരിത്രത്തെ വളച്ചൊടിച്ചു എന്ന് തന്നെയാണ് അവരുടെ അഭിപ്രായം എങ്കില്‍, മറ്റൊരാളുടെ വികാരത്തെ വേദനിപ്പിച്ചതിന് മാപ്പ്’ എന്നാണ് സമാന്ത പറഞ്ഞത്.

എന്തെങ്കിലും ദുരുദ്ദേശത്തോടെ ചെയ്തത് അല്ല. ആരെയും വേദനിപ്പിയ്ക്കണം എന്ന് കരുതിയിട്ടുമില്ല. വെബ് സീരീസ് ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തി എങ്കില്‍ താന്‍ ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നു എന്ന് സാമന്ത പറഞ്ഞു. ഫാമിലി മാനില്‍ രാജലക്ഷ്മി ശേഖരന്‍ എന്ന കഥാപാത്രത്തെയാണ് സാമന്ത അവതരിപ്പിച്ചത്.

ചെന്നൈയില്‍ ഒളിവില്‍ കഴിയുന്ന ഒരു എല്‍.ടി.ടി.ഇ പ്രവര്‍ത്തക ആയാണ് സാമന്ത ഫാമിലി മാനില്‍ എത്തിയത്. ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിന്റെ ഇരയായി കൊലയാളിയായി മാറിയ കഥാപാത്രമായുള്ള സാമന്തയുടെ പ്രകടനം സീരീസിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്.

Latest Stories

ഷിയാസ് കരീം വിവാഹിതനായി

ആ ടീം ലേലത്തിൽ എടുക്കാത്തതിൽ ആ ഇന്ത്യൻ താരം സന്തോഷിക്കും, അവിടെ ചെന്നാൽ അവന് പണി കിട്ടുമായിരുന്നു; ആകാശ് ചോപ്ര പറഞ്ഞത് ഇങ്ങനെ

ഐപിഎൽ 2025: അവനാണ് ലേലത്തിലെ ഏറ്റവും വിലയേറിയ കളിക്കാരൻ

ആറു വയസുകാരനായ ദളിത് വിദ്യാര്‍ഥിയെക്കൊണ്ട് സഹപാഠിയുടെ ഛര്‍ദി വാരിപ്പിച്ചു! നെടുങ്കണ്ടത്ത് അധ്യാപികയ്‌ക്കെതിരെ പരാതി

IPL 2025: മെഗാ ലേലത്തില്‍  വില്‍ക്കപ്പെടാത്ത കളിക്കാര്‍, ലിസ്റ്റില്‍ വമ്പന്മാര്‍!

തിയേറ്ററുകളെ കീഴടക്കിയതിന് ശേഷം ദുൽഖറിന്റെ ലക്കി ഭാസ്കർ ഒടിടി റിലീസിന് തയ്യാറെടുക്കുന്നു

അയാളെ കണ്ടാല്‍ ഏത് ബാറ്ററും ഒന്ന് വിറയ്ക്കും, തെറ്റായ ഷോട്ടുകള്‍ കളിക്കും; എതിരാളികളുടെ ലക്ഷ്യം തെറ്റിക്കുന്ന ഇന്ത്യയുടെ സില്‍വിയോ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ വീണ്ടും ട്വിസ്റ്റ്; പരാതിക്കാരിയായിരുന്ന യുവതി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ, ഭർത്താവിനെതിരെ മൊഴി

സച്ചിൻ ബേബിയെ സ്വന്തമാക്കി ഹൈദരാബാദ്, 'ബേബി' സച്ചിനെ സ്വന്തമാക്കി മുംബൈയും

തൃശ്ശൂരിൽ റോഡിൽ ഉറങ്ങിക്കിടന്നവരുടെ മുകളിലൂടെ ലോറി പാഞ്ഞുകയറി കുട്ടികളടക്കം 5 പേർ മരിച്ചു