‘കമ്മട്ടിപ്പാടം’ എന്ന സിനിമയിലെ നായികയാണ് ഷോണ്‍ റോമി. മലയാളികൾക്ക് ഷോൺ റോമി സുപരിചിതയാകുന്നതും ഈ സിനിമയിലൂടെയാണ്. ഇപ്പോഴിതാ തന്റെ അപൂർവ രോഗം വെളിപ്പെടുത്തിയിരിക്കുകയാണ് നടിയും മോഡലുമായ ഷോൺ റോമി. ഇൻസ്റ്റഗ്രാമിലൂടെയാണ് കഴിഞ്ഞ വര്‍ഷം താന്‍ നേരിട്ട പ്രതിസന്ധികള്‍ താരം തുറന്നു പറഞ്ഞത്.
ചര്‍മ്മത്തെ ബാധിച്ച ഓട്ടോ ഇമ്യൂണ്‍ അവസ്ഥ തനിക്ക് ഒരുപാട് പ്രതിസന്ധികൾ ഉണ്ടാക്കിയെന്നാണ് പുതുതായി പങ്കിട്ട ഇന്‍സ്റ്റപോസ്റ്റില്‍ ഷോണ്‍ റോമി പറയുന്നത്. ഭ്രാന്താമായിരുന്നു 2024 വർഷമെന്ന് പറഞ്ഞാണ് താരം തുടങ്ങുന്നത്. എന്‍റെ ഓട്ടോ ഇമ്മ്യൂൺ അവസ്ഥ എല്ലാ പിടിയും വിട്ടു. ചിലത് കൈവിടേണ്ടിവന്നു, ചിലത് ദൈവത്തില്‍ ഏല്‍പ്പിക്കേണ്ടിവന്നു. ഞാൻ എന്‍റെ ബെസ്റ്റിയെ ബന്ധപ്പെട്ടു, അവളെ സ്വര്‍ഗ്ഗത്തില്‍ നിന്നും അയച്ചതാണെന്ന് കരുതുന്നു. അവളുടെ വാക്കുകൾ വിശ്വസിച്ചത് ഞാൻ ഓർക്കുന്നുവെന്നും താരം പറയുന്നു.
ഇത് ഒരു ഘട്ടം മാത്രമാണെന്ന് അവൾ പറഞ്ഞു.ഒരു മാസത്തിനുള്ളിൽ നിന്‍റെ മുടിയെല്ലാം തിരികെ വരും എന്ന് അവള്‍ പറഞ്ഞു. അങ്ങനെ സംഭവിച്ചു. ആദ്യ രണ്ടാഴ്ച കൂടുമ്പോഴും ആഗസ്ത് മുതൽ ഇപ്പോൾ വരെ എല്ലാ മാസവും സ്റ്റിറോയിഡ് കുത്തിവയ്പ്പുകൾ എടുക്കുന്നു. വര്‍ക്ക് ഔട്ട് ചെയ്യാൻ എനിക്ക് ഭയമായിരുന്നു, കാരണം ചെയ്താൽ എനിക്ക് ഉടൻ തന്നെ ആർത്തവം ആരംഭിക്കും. എനിക്ക് ശരിക്കും ജീവിതത്തിന്‍റെ വേഗത കുറയ്ക്കേണ്ടി വന്നു. ഗോവയിലേക്ക് മാറിയത് ഏറെ സഹായിച്ചു. 2024 കഠിനവും എന്നാല്‍ ശക്തിയും പരിവർത്തനവും നല്‍കി. അറിയാതെയും നിയന്ത്രണത്തിലാകാതെയും സുഖമായിരിക്കാൻ ഞാൻ പഠിച്ചുവെന്നും വീഡിയോക്കൊപ്പം ഷോണ്‍ റോമികുറിച്ചു.