കേരള സ്‌റ്റോറി ഇസ്ലാം മതത്തിന് നല്‍കിയത് മഹത്തായ സേവനം.. ഹിന്ദി സിനിമകളില്‍ ഹിന്ദു വില്ലന്മാരുമില്ലേ..: സുദീപ്‌തോ സെന്‍

‘ദ കേരള സ്റ്റോറി’ സിനിമ ഒരുക്കി താന്‍ ഇസ്ലാം മതത്തിന് നല്‍കിയ ഏറ്റവും വലിയ സേവനമാണെന്ന് സംവിധായകന്‍ സുദീപ്‌തോ സെന്‍. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന വാദം തള്ളിയാണ് സുദീപ്‌തോ സെന്നും നിര്‍മ്മാതാവ് വിപുല്‍ ഷോയും രംഗത്തെത്തിയത്.

സിനിമയിലെ വില്ലന്‍ ഏതെങ്കിലുമൊരു മതവിഭാഗത്തില്‍ നിന്നുള്ളയാളാകുന്നതില്‍ എന്താണ് പ്രശ്നം എന്നാണ് നിര്‍മ്മാതാവ് ചോദിക്കുന്നത്. ഷോലെയിലെ വില്ലന്‍ ഗബ്ബര്‍ സിംഗ് ആയിരുന്നു. അതിനര്‍ത്ഥം രമേഷ് സിപ്പി സാബ് സിംഗ് സമൂഹത്തിനെതിരാണെന്നാണോ? സിങ്കം എന്ന സിനിമയിലെ വില്ലന്‍ ഒരു ഹിന്ദുവായിരുന്നു.

അതിര്‍ത്ഥം ഹിന്ദുക്കളെല്ലാം മോശക്കാരാണെന്നല്ലല്ലോ. ഞങ്ങളുടെ കാര്യത്തില്‍ മാത്രം ഇങ്ങനെ പക്ഷപാതപരമായി പെരുമാറുന്നത് എന്തുകൊണ്ടാണ്? കുറ്റവാളികളെ കുറിച്ച് മാത്രമേ ഞങ്ങള്‍ സംസാരിച്ചിട്ടുള്ളൂ. അതിനീ വിദ്വേഷം എന്തിനാണ്? എന്നാണ് പ്രസ് മീറ്റിനിടെ നിര്‍മ്മാവ് ചോദിക്കുന്നത്.

സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്ന 3 സ്ത്രീകളിലൂടെ, 32,000 സ്ത്രീകളുടെ കഥയാണ് ഞങ്ങള്‍ പറഞ്ഞത്. 32,000 എന്ന കണക്കില്‍ മാത്രം ശ്രദ്ധിച്ച് ഞങ്ങളെ ആക്ഷേപിക്കാനാണ് ആളുകള്‍ ശ്രമിക്കുന്നത്. 3 സ്ത്രീകളിലൂടെ 32,000 സ്ത്രീകളുടെ കഥ പറയുകയാണെന്നാണ് ഞങ്ങള്‍ ഉദ്ദേശിച്ചത് എന്നാണ് വിപുല്‍ ഷാ പറയുന്നത്.

തീവ്രവാദത്തെ കുറിച്ച് സംസാരിക്കുമ്പോള്‍, നമ്മള്‍ ഒരു മതത്തെ മാത്രം ലക്ഷ്യം വയ്ക്കുകയാണെന്ന് ഊഹിക്കുന്നത് ശരിയല്ലല്ലോ. യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ ഇസ്ലാം മതത്തിന് ചെയ്തിരിക്കുന്നത് വലിയ സേവനമാണ് എന്നാണ് സംവിധായകന്‍ ചിത്രത്തെ കുറിച്ച് പറയുന്നത്.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം