അടുക്കള എന്റെ സാമ്രാജ്യം, അവിടെ ആരും കയറാൻ പാടില്ല, എല്ലാ സ്ത്രീകളും അങ്ങനെയായിരിക്കണം : രംഭ

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു രംഭ. മലയാളത്തിനു പുറമെ തമിഴ് തെലുങ്ക്, കന്നഡ ഭാഷകളിലും രംഭ സജീവമായിരുന്നു. ചടുലമായ നൃത്ത ചുവടുകൾ കാഴ്ചവെക്കുന്ന ഗാനരംഗങ്ങൾ രംഭ സിനിമായിലുടനീളം ചെയ്തിട്ടുണ്ട്. പിന്നീട് ഒരു കാലം കഴിഞ്ഞ് രംഭ സിനിമയിൽ നിന്നും ഇടവേളയെടുത്തു.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ രംഭ പറഞ്ഞ കാര്യങ്ങളാണു ശ്രദ്ധ നേടുന്നത്. സിനിഉലകം എന്ന തമിഴ് ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് രംഭ തന്റെ വിശേഷങ്ങൾ പങ്കുവച്ചത്. ഭർത്താവിനെ കുറിച്ചും കുട്ടികളെ കുറിച്ചും സംസാരിച്ച രംഭ തന്റെ അടുക്കളയെക്കുറിച്ചും സംസാരിച്ചു.

‘ചെന്നൈയിലെ വീട്ടിൽ വലിയ അടുക്കളയുണ്ട്. പക്ഷെ ഞാൻ ഇല്ലാത്ത സമയത്ത് ഉപയോഗിക്കാൻ വേണ്ടി ചെറിയൊരു അടുക്കള പണിതിട്ടുണ്ട്. അതിൽ ക്യാമറ വെച്ചിട്ടുണ്ട്. ആരും എന്റെ അടുക്കളയിൽ കയറാൻ പാടില്ല. എല്ലാ സ്ത്രീകളും അങ്ങനെയായിരിക്കണം. അത് എന്റെ ടെറിട്ടറി ആണ്’ എന്നാണ് രംഭ അഭിമുഖത്തിൽ പറഞ്ഞത്.

സിനിമാരം​ഗത്ത് നിന്നും ഒരുപാട് വർഷങ്ങളായി മാറി നിൽക്കുകയാണ് രംഭ. 2010 ൽ വിവാഹിതയാകുന്നത്തിന് മുമ്പ് തന്നെ തമിഴകത്ത് നടിയുടെ മാർക്കറ്റിൽ ഇടിവ് വന്നിരുന്നു. എന്നാൽ രംഭയ്ക്ക് ഇന്നും നിരവധി ആരാധകരാണുള്ളത്.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?