ദൈവത്തെ പോലെ കരുതുന്ന മനുഷ്യനെ ഇത്രയും പേരുടെ മുന്നില്‍ വെച്ച് ചതിക്കാന്‍ പോവുകയാണ്; ജീവിതത്തില്‍ ചെയ്ത ആ വലിയ തെറ്റ്: ലാല്‍ പറയുന്നു

തന്റെ ജീവിതത്തില്‍ ചെയ്തു പോയിട്ടുള്ള ഏറ്റവും വലിയ തെറ്റെന്തെന്ന് വെളിപ്പെടുത്തി നടനും സംവിധായകനുമായ ലാല്‍. മനോരമ വീക്കിലിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു താരം.

‘ദൈവത്തെ പോലെ കണ്ടിട്ടും പാച്ചിക്കയെ പറ്റിച്ചതിന്റെ സങ്കടം ഞാന്‍ അറിഞ്ഞിട്ടുണ്ട്. എന്റെ ജീവിതത്തില്‍ ചെയ്തിട്ടുള്ള ഏറ്റവും വലിയ തെറ്റെന്താണെന്ന് ചോദിച്ചാല്‍ അതായിരിക്കും. ഫാസില്‍ സാറിന്റെ മാമാട്ടിക്കുട്ടിയമ്മ എന്ന സിനിമയുടെ തമിഴ് റീമേക്കാണ് എന്‍ ബൊമ്മക്കുട്ടിയമ്മാവുക്ക്. ആ സിനിമയുടെ ഷൂട്ടിങ്ങ് കഴിഞ്ഞ് ഞാന്‍ എറണാകുളത്തേക്ക് വന്നിട്ട് വീണ്ടും മദ്രാസിലേക്ക് തിരിച്ച് പോയി. എന്നോട് എഡിറ്റിങ്ങിന് വരണ്ട. വൈകുന്നേരം പ്രൊജക്ഷന് വന്നാല്‍ മതിയെന്ന് ഫാസില്‍ സാര്‍ പറഞ്ഞു. ഞാനത് കൊണ്ട് റൂമിലേക്ക് പോവുകയും ചെയ്തു. അവിടെ പ്രൊഢക്ഷന്‍ കണ്‍ട്രോളര്‍ ലത്തീഫിക്ക ഉണ്ടായിരുന്നു. എന്നെ കണ്ടതും ‘നിങ്ങള്‍ രണ്ട് പേരും ഓടി വരുന്ന സീന്‍ കട്ട് ചെയ്ത് കളഞ്ഞു’ എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഒക്കെ എന്ന് പറഞ്ഞ് ഞാനത് വിട്ട് കളഞ്ഞു.

അത് കഴിഞ്ഞ് ലത്തീഫിക്ക താഴെ ചെന്നപ്പോള്‍ ‘ലാലിനോട് ആ സീന്‍ കട്ടാക്കിയ കാര്യം പറയേണ്ടെന്നും വൈകുന്നേരം പ്രൊജക്ഷന്‍ ഇടുമ്പോള്‍ ലാലിന്റെ റിയാക്ഷന്‍ കാണാമല്ലോ’ എന്ന് ഫാസില്‍ സാര്‍ ലത്തീഫിക്കയോട് പറഞ്ഞു. അതിനുള്ളില്‍ ലത്തീഫക്ക എന്നോട് അക്കാര്യം പറഞ്ഞ് കഴിഞ്ഞു. കുറച്ച് കഴിഞ്ഞ് തന്നിലൂടെ അറിഞ്ഞ കാര്യം മറന്ന് കളയാനും താന്‍ പറഞ്ഞെന്ന് അറിഞ്ഞാല്‍ പാച്ചി എന്നെ കൊല്ലുമെന്നും ലത്തീഫിക്ക പറഞ്ഞു. ഫാസില്‍ സാര്‍ ഒഴികെ ബാക്കി എല്ലാവരും ഇക്കാര്യം അറിയുകയും ചെയ്തു. വൈകുന്നേരം പ്രൊജക്ഷന്‍ ഇട്ടപ്പോള്‍ സാര്‍ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അറിഞ്ഞ കാര്യം അറിയാത്തത് പോലെ ഭാവിക്കുമ്പോള്‍ അദ്ദേഹത്തെ ചതിക്കാന്‍ പോവുന്നത് പോലെ എനിക്ക് തോന്നി.

ഗുരുവിനെക്കാള്‍ ഉപരി ഞാന്‍ ദൈവത്തെ പോലെ കരുതുന്ന മനുഷ്യനെ ഇത്രയും പേരുടെ മുന്നില്‍ വെച്ച് ചതിക്കാന്‍ പോവുകയാണ്. ആ സീന്‍ വന്നപ്പോള്‍ ഞാന്‍ ‘ഹോ’ എന്ന് പറഞ്ഞു. അത് കേട്ട് പാച്ചിക്ക ഹഹഹ എന്ന് ഉറക്കെ ചിരിച്ചു. അതോടെ എല്ലാവരും ചിരിച്ചു. എല്ലാവരും അറിഞ്ഞ് കൊണ്ട് തന്നെ താന്‍ അദ്ദേഹത്തെ പറ്റിച്ചത് പോലെ തോന്നിയെന്നും അതിപ്പോഴും തന്റെ ജീവിതത്തിലെ ഭയങ്കര ഭാരമായി തുടരുകയാണെന്നും ലാല്‍ പറയുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം