അപകടം പറ്റിയെന്ന വാർത്ത തെറ്റ്; തന്നെക്കുറിച്ച് പ്രചരിക്കുന്ന ചിത്രങ്ങൾക്ക് പിന്നിലെ സത്യം തുറന്ന് പറഞ്ഞ് സുദേവ് നായർ

വില്ലൻ വേഷങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് സുദേവ് നായർ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുദേവ് നായർക്ക് അപകടത്തിൽ പരിക്കേറ്റുവെന്ന തരത്തിൽ വാർത്തകൾ സോഷ്യൽ മീഡിയയിൽ വെെറലായി മാറിയിരുന്നു. കാലിലും കൈയ്യിലും ബാൻഡേജ് കെട്ടിയ നിലയിൽ നിൽക്കുന്ന സുദേവ് നായരുടെ ഫോട്ടോയും വാർത്തകൾക്കൊപ്പം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, പ്രചരിക്കുന്ന വാർത്തകളിലെ സത്യമെന്താണെന്ന് വെളിപ്പെടുത്തി രം​ഗത്തെത്തിയിരിക്കുകയാണ് നടൻ. തനിക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും കാലിലെ പരുക്ക് ലി​ഗമെന്റ് പ്രശ്നത്തിന് സർജറി ചെയ്തെന്നുമാണ് നടൻ പറഞ്ഞത്

താൻ ചെറുപ്പം മുതൽ ബാസ്കറ്റ് ബോൾ ജിംനാസ്റ്റിക്സ് എന്നിവയിലൊക്കെ പങ്കെടുക്കുമായിരുന്നു. നന്നായി വർക്ഔട്ടും ചെയ്യും. അങ്ങനെ വർഷങ്ങൾ കൊണ്ട് ഉണ്ടായിവന്ന ഒരു പ്രശ്നമാണ്. വലത് കാലിലെ കണങ്കാലിനാണ് പ്രശ്നം. അതിന് ലിഗ്‌മെന്റ് റീകൺസ്ട്രക്ഷൻ സർജറി ചെയ്തിരിക്കുകയാണ്. കണങ്കാൽ ബലപ്പെടുത്താൻ വേണ്ടി ശസ്ത്രക്രിയ ചെയ്തതാണ് . മൂന്നുമാസമാണ് സുഖപ്പെടാനുള്ള കാലാവധി അതിനുശേഷം പഴയത് പോലെയുള്ള പ്രവർത്തനങ്ങളിലേക്ക് മടങ്ങാമെന്നും അദ്ദേഹം പറഞ്ഞു

ഇടയ്ക്കിടെ കാലിന് ഒരു ചെറിയ പ്രശ്നം തോന്നുന്നുണ്ടായിരുന്നു. ഷൂട്ടിങ്ങിന് ഒരു നീണ്ട ഇടവേള കിട്ടിയതുകൊണ്ടാണ് ഇപ്പോൾ ചികിത്സ ചെയ്തത്. അത് കഴിഞ്ഞാൽ കൂടുതൽ തിരക്കുകളിലേക്ക് പോകും. അപ്പോൾ ഒന്നും ചെയ്യാൻ കഴിയില്ല. ജൂലൈ 30ആം തീയതിയാണ് മുംബൈ ലീലാവതി ആശുപത്രിയിൽ ഓപ്പറേഷൻ ചെയ്തത്. ഫിസിയോതെറാപ്പി ചെയ്ത് കാല് പഴയ മൂവ്മെന്റിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാഴ്ചയ്ക്കുള്ളിൽ പതിയെ നടന്ന് തുടങ്ങാം. ഈ മാസം അവസാനത്തോടെ ഷൂട്ടിങ്ങിലേക്ക് മടങ്ങാൻ കഴിയുമെന്ന് കരുതുന്നു. സുഹൃത്തും നടനുമായ സിജു വിത്സൺ മുംബൈയിൽ എന്നെ കാണാൻ വന്നപ്പോൾ എടുത്ത ചിത്രമാണ് സിജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ആ ചിത്രം വെച്ച് തനിക്ക് ആക്സിഡന്റ് പറ്റിയെന്ന തരത്തിൽ വാർത്ത പ്രചരിക്കുന്നതായി കണ്ടു.  അതാണ് താനിപ്പോൾ തുറന്ന് പറയാൻ കാരണമെന്നും സുദേവ് കൂട്ടിച്ചേർത്തു.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ