തുറമുഖം എന്ന് റീലിസിനെത്തും; മറുപടിയുമായി നിവിന്‍ പോളി

നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി രാജീവ് രവി ഒരുക്കുന്ന ചിത്രമാണ് തുറമുഖം. ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രത്തിന്റെതുറമുഖം റീലിസുമായി ബന്ധപ്പെട്ട് നിവിൻ പങ്കുവെച്ചിരിക്കുന്ന വിവരമാണ് ശ്രദ്ധേയമാകുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ സാറ്റര്‍ഡേ നൈറ്റിന്റെ പ്രെമോഷന്റെ ഭാ​ഗമായി രാജഗിരി കോളേജില്‍ എത്തിയപ്പോഴാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.

താന്‍ നിവിന്‍ പോളിയുടെ വലിയ ആരാധകനാണെന്നും തുറമുഖം അടിയന്തിരമായി തിയറ്ററില്‍ ഇറക്കണമെന്നുമുള്ള ഒരു ആരാധകന്റെ കമന്റിന് മറുപടിയായി തുറമുഖം തന്റെ പോക്കറ്റിലല്ല ഇരിക്കുന്നത് എന്നായിരുന്നു ചിരിയോടെയുള്ള നിവിന്‍ പോളിയുടെ മറുപടി. പിന്നീട് ചിത്രം വൈകാനുള്ള കാരണവും അദ്ദേഹം വിശദീകരിച്ചു.

തുറമുഖം തന്റെ പോക്കറ്റിലല്ല ഇരിക്കുന്നത്. ആ സിനിമ ഇറങ്ങണമെന്ന് നിങ്ങളെപ്പോലെ തന്നെ ആഗ്രഹിക്കുന്ന ഒരാളാണ് താന്‍. അതിന്റെ നിര്‍മ്മാതാവിന്റെ ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ എല്ലാം കാരണം അത് ഇത്തിരി പ്രശ്‌നത്തില്‍ ഇരിക്കുകയായിരുന്നു എന്നാൽ ഇപ്പോൾ ചിത്രം ലിസ്റ്റിന്‍ സ്റ്റീഫൻ ഏറ്റെടുത്തിട്ടുണ്ട്.

നവംബര്‍- ഡിസംബറില്‍ റിലീസ് ആവുമെന്ന് വിശ്വസിക്കുന്നെന്നും നിവിൻ പറ‍ഞ്ഞു. പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം പല പ്രശ്നങ്ങളാൽ നിരവധി തവണ റിലീസ് മാറ്റിവെക്കപ്പെട്ട ചിത്രം കൂടിയാണ്

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം