ഏറ്റവും മികച്ച വിജയുമുണ്ടാക്കി എന്നായിരിക്കും പ്രൊഡ്യൂസേർസ് കരുതുന്നത്; പക്ഷെ ഇവിടെ ആരും ആ സിനിമ കാണാൻ പോകുന്നില്ല: സിദ്ധാർത്ഥ്

നവാഗതയായ പായൽ കപാഡിയ സംവിധാനം ചെയ്ത സിനിമയാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ്. 2024 ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചർച്ചയായ സിനിമകളിൽ ഒന്നായിരുന്നു ഇത്. വിഖ്യാതമായ കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന ഇന്ത്യൻ ചിത്രവും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

മലയാളി നടിമാരായ ദിവ്യ പ്രഭ, കനി കുസൃതി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തിരിക്കുന്നത്. കാൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരം ഗോൾഡൻ ഗ്ലോബ് നോമിനേഷൻ തുടങ്ങിയ നേട്ടങ്ങൾ കൈവരിച്ച ഓൾ വി ഇമാജിൻ വിദേശത്ത് ഏറെ ചർച്ചയായിരുന്നു. മുൻ അമേരിക്കൻ പ്രസിഡൻ്റ് ബറാക് ഒബാമയുടെ 2024 ലെ പ്രിയപ്പെട്ട സിനിമകളിലൊന്നായിരുന്നു ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്.

ഒടിടി റിലീസിനൊരുങ്ങുമ്പോൾ ഇപ്പോഴിതാ ഓൾ വി ഇമാജിൻ ആസ് ലൈറ്റിനെക്കുറിച്ച് നടൻ സിദ്ധാർത്ഥ് പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. വിദേശത്ത് ശ്രദ്ധ ലഭിച്ചെങ്കിലും ഇന്ത്യയിൽ ഈ സിനിമ പ്രേക്ഷകരിലേക്ക് എത്തില്ലെന്ന് സിദ്ധാർത്ഥ് പറഞ്ഞു. അവരുടെ പ്രൊഡ്യൂസേർസ് കരുതുന്നത് ഒരു സിനിമയുടെ ഏറ്റവും മികച്ച വിജയുമുണ്ടാക്കി എന്നായിരിക്കും. പക്ഷെ അവരുടെ സിനിമ നല്ലതാണെന്ന് പറഞ്ഞ പ്രേക്ഷകർ ആരും ഒരിക്കലും ആ സിനിമ കാണാൻ പോകുന്നില്ല.

ഓൾ വി ഇമാജിൻ തിയറ്ററിൽ റിലീസ് ചെയ്‌ത സമയത്ത് ആരും കണ്ടില്ലെന്ന് പായൽ കപാഡിയ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ടെന്നും സിദ്ധാർത്ഥ് പറയുന്നു. താൻ നിർമിച്ച് അഭിനയിച്ച ചിത്ത എന്ന സിനിമയ്ക്കും ഇത് തന്നെയാണ് സംഭവിച്ചതെന്നും സിദ്ധാർത്ഥ് ചൂണ്ടിക്കാട്ടി. ക്രിട്ടിക്കൽ സക്സ്സും അവാർഡുകളും നേടുന്ന സിനിമകൾ സിനിമാ വ്യവസായത്തിന്റെ രീതി മാറ്റണമെന്നില്ലെന്നും സിദ്ധാർത്ഥ് അഭിപ്രായപ്പെട്ടു.

Latest Stories

എച്ച്എംപിവി വൈറസ്: 'മരുന്നുകൾ കരുതണം, ഐസൊലേഷൻ സജ്ജമാക്കണം'; ആശുപത്രികൾക്ക് നിർദ്ദേശം നൽകി ഡൽഹി ആരോഗ്യ വകുപ്പ്

എന്തോ വലിയ ആൾ ആണെന്ന ഭാവമാണ് ഇപ്പോൾ, സച്ചിനൊക്കെ അത് ചെയ്യാമെങ്കിൽ അവനും അത് ചെയ്യാം; ഈഗോ അതിന് സമ്മതിക്കുന്നില്ല; സൂപ്പർ താരത്തിനെതിരെ ഇർഫാൻ പത്താൻ

'യുവ നടൻമാർ കുറേകൂടി മോശമാണ്'; മുൻ തലമുറയ്ക്കുണ്ടായിരുന്ന ബെനിഫിറ്റുകൾ അവർക്ക് ലഭിക്കുന്നില്ല: പാർവതി തിരുവോത്ത്

കർണാടകയിൽ 2 പേർക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു; രണ്ട്‍ കേസുകൾക്കും അന്താരാഷ്ട്ര യാത്ര പശ്ചാത്തലമില്ല

പി വി അന്‍വര്‍ കോൺഗ്രസിലേക്ക്? കെപിസിസി രാഷ്ട്രീയകാര്യ സമിതി അടിയന്തര യോഗം ഉടൻ

ഒരു മത്സരത്തിൽ രണ്ട് റെഡ് കാർഡ്; പഞ്ചാബിനെതിരെ വിജയിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫെൻസിവ് മാസ്റ്റർ ക്ലാസ്

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല; ഭാര്യ മഞ്ജുഷയുടെ ഹർജി ഹൈക്കോടതി തള്ളി

അവനൊക്കെ ഇപ്പോൾ അഹങ്കാരിയാണ്, ടീമിനും മുകളിൽ ആണെന്ന ഭാവമാണ്; ഇന്ത്യൻ സൂപ്പർ താരത്തിനെതിരെ യോഗ്‌രാജ് സിങ്

'മോഹൻലാല്‍ അങ്ങനെ ചെയ്തപ്പോൾ വണ്ടറടിച്ച് നിന്നിട്ടുണ്ട്'; അനശ്വര രാജൻ

വെട്ടിത്തിളങ്ങുമോ ചുറ്റിത്തിരിയുമോ? വരുന്നു മമ്മൂട്ടി ചിത്രങ്ങള്‍