രജനിയുടെ ആ തീരുമാനം പരാജയത്തിന് കാരണമായി, ആമിര്‍ അന്നേ പറഞ്ഞിരുന്നു അത് സംഭവിച്ചാല്‍ തന്നെ സിനിമ 50 ശതമാനം ഫ്‌ളോപ്പായെന്ന് : മുരുകദോസ്

ഇന്ത്യയിലെ ഏറ്റവും പ്രമുഖ സംവിധായകരില്‍ ഒരാളായ ഏ ആര്‍ മുരുകദോസ് മികച്ച ഒരു നിര്‍മ്മാതാവ് കൂടിയാണ് എന്‍ എസ് പൊന്‍കുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രം ഏപരില്‍ ഏഴിന് തിയേറ്ററുകളില്‍ എത്തുകയാണ്. ഈ സിനിമയുടെ പ്രമോഷന്‍ പരിപാടിയ്ക്കിടെ താന്‍ സംവിധാനം ചെയ്ത രജനിചിന്തം ദര്‍ബാറിനെക്കുറിച്ച് മുരുകദോസ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്.

രജനിയുടെ രാഷ്ട്രീയ പദ്ധതികളായിരുന്നു ഈ സിനിമയുടെ പരാജയത്തിന് പിന്നിലെന്നാണ് സംവിധായകന്‍ പറയുന്നത്. എല്ലാ സിനിമകള്‍ക്കും വിജയിക്കാനും പരാജയപ്പെടാനും ഒരു കാരണം കാണും അതുകൊണ്ട് എല്ലാ സിനിമകളും എന്നെ സംബന്ധിച്ച് പുതിയവയാണ്. അദ്ദേഹം പറഞ്ഞു.

രജനി് ഡേറ്റ് നല്‍കുകയും അത് മാര്‍ച്ചില്‍ ആരംഭിക്കണമെന്ന് പറയുകയും ചെയ്തു. ജൂണില്‍ ബോംബെയില്‍ മഴക്കാലം ആരംഭിക്കുന്നു. കൂടാതെ ആഗസ്റ്റില്‍ രജനി പാര്‍ട്ടി തുടങ്ങാനിരിക്കുകയായിരുന്നു. അതിനാല്‍, പറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഫെബ്രുവരിയില്‍ ഷൂട്ടിന് പോകേണ്ടി വന്നു.

എന്നിരുന്നാലും, മാര്‍ച്ചില്‍ ഷൂട്ടിംഗ് തുടര്‍ന്നു. അഭിമുഖത്തിനിടെ മുരുകദോസ് ഒരിക്കല്‍ ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്റെ വാക്കുകളും പങ്കുവെച്ചു.

ആമിര്‍ ഖാന്‍ ഒരിക്കല്‍ എന്നോട് ഒരു രഹസ്യം പറഞ്ഞു അതായത്, ”ഒരു സിനിമയുടെ റിലീസ് തീയതി തുടക്കത്തില്‍ തന്നെ പ്രഖ്യാപിച്ചാല്‍, സിനിമ 50% ഫ്‌ലോപ്പ്.” അദ്ദേഹം പറഞ്ഞതുപോലെ, അത് സത്യമാണെന്ന് ഈ സിനിമയ്ക്കിടെ എനിക്ക് മനസ്സിലായി, മുരുഗദോസ് പറഞ്ഞു.

Latest Stories

ഗൗരി ലങ്കേഷ് വധം; വിധി ഉടന്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് കോടതി; അവസാന പ്രതിയ്ക്കും ജാമ്യം

കായിക താരത്തെ പീഡിപ്പിച്ച സംഭവം; ഇതുവരെ അറസ്റ്റിലായത് 20 പേര്‍; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വനിത കമ്മീഷന്‍

സീരിയല്‍ സെറ്റിലെ ലൈംഗികാതിക്രമം; പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന; മഹാവികാസ് അഘാഡിയിലെ ഭിന്നത രൂക്ഷമെന്ന് റിപ്പോര്‍ട്ടുകള്‍

കാട്ടുതീയില്‍ വീടും 10 ഒളിംപിക് മെഡലുകളും നഷ്ടപ്പെട്ടു, വളര്‍ത്തുനായയെ രക്ഷിച്ചു: മുന്‍ യുഎസ് നീന്തല്‍ താരം ഗാരി ഹാള്‍ ജൂനിയര്‍

ജീവിക്കുക ജീവിക്കാനനുവദിക്കുക, കേരളത്തില്‍ ആര്‍ക്കും ഡ്രസ് കോഡില്ല; ഹണി റോസിന്റെ പരാതിയില്‍ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്

വിദേശപിച്ചില്‍ മികച്ച ശരാശരി ഉള്ള ചുരുക്കം കളിക്കാരില്‍ ഒരാള്‍, കഠിന സാഹചര്യങ്ങളില്‍ ഒരു പൂ പറിക്കുന്ന ലാഘവത്തോടെ മണിക്കൂറുകളും ക്രീസില്‍ നിന്ന വന്‍മതില്‍

മേജര്‍ ആര്‍ച്ച് ബിഷപ്പ് വികാരിയായി ജോസഫ്; എറണാകുളം അങ്കമാലി അതിരൂപതയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിന് തിരശ്ശീല വീണു

സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാട്: 185 കോടിയുടെ അഴിമതിയെന്ന് കേന്ദ്ര സര്‍ക്കാര്‍; കോടതിയില്‍ എഴുതി നല്‍കി എസ്എഫ്‌ഐഒയും ഇന്‍കം ടാക്‌സും

ഇന്ധനം നിറയ്ക്കാന്‍ മറക്കല്ലേ; തിങ്കളാഴ്ച ഉച്ചവരെ സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ അടച്ചിടും