മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാദ്ധ്യത: ഡിജോ ജോസ് ആന്റണി


നിവിൻ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘മലയാളി ഫ്രം ഇന്ത്യ’ മെയ് 3 ന് തിയേറ്ററുകളിൽ എത്തുകയാണ്. കോമഡി- എന്റർടൈനറായാണ് ചിത്രമൊരുങ്ങുന്നത്. നിവിൻ പോളിയെ കൂടാതെ ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

‘ജന ഗണ മന’ എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമായതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ ചിത്രത്തെ നോക്കികാണുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ഡിജോ ജോസ് ആന്റണി. മഞ്ഞുമ്മൽ ബോയ്സും ആവേശവും ആടുജീവിതവും വലിയ വിജയങ്ങൾ നേടിയതുകൊണ്ട് തന്നെ തന്റെ സിനിമയ്ക്ക് അതൊരു വലിയ ബാധ്യതയാണെന്നാണ് ഡിജോ ജോസ് ആന്റണി പറയുന്നത്.

“മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റാകുന്നത് വലിയ ബാധ്യത തന്നെയാണ്. കാരണം, തുടർച്ചയായി വിജയസിനിമകൾ മാത്രമിറങ്ങുമ്പോൾ അടുത്ത സിനിമക്ക് പ്രേക്ഷകർ സ്വാഭാവികമായി പ്രതീക്ഷ വെക്കും. ആ പ്രതീക്ഷ മറ്റൊരു തരത്തിൽ നോക്കുമ്പോൾ സിനിമക്ക് ഗുണവുമാണ്. പുറത്തുള്ളവർ ഈ സിനിമയെപ്പറ്റി സംസാരിക്കും.

എന്നാലും ഇതൊക്കെ പ്രഷറാണ്. സംവിധായകൻ എന്ന നിലയിൽ ഈ സിനിമയിൽ വ്യത്യസ്‌തമായ എന്തെങ്കിലും പ്രേക്ഷകർക്ക് നൽകണമെന്ന പ്രഷറാണ് ആദ്യത്തേത്. അങ്ങനെ ഒരു പ്രഷറില്ലാതെ ഞാൻ ചെയ് ഒരേയൊരു സിനിമ ക്വീൻ മാത്രമാണ്. കുറച്ച് പുതിയ പിള്ളേരെ വെച്ച് ചെയ്തുതീർത്ത സിനിമയായിരുന്നു അത്.

പിന്നീട് ചെയ്ത ജന ഗണ മനയിൽ ഹിറ്റ് സിനിമകൾ ചെയ്‌തുകൊണ്ടിരുന്ന രാജുവേട്ടനെയാണ് നായകനാക്കിയത്. കൂടെ സുരാജേട്ടനുമുണ്ടായിരുന്നു. ഈ രണ്ട് താരങ്ങളെയും വെച്ച് വലിയൊരു ബജറ്റിൽ സിനിമ ചെയ്യുക എന്ന പ്രഷർ നല്ല രീതിയിൽ ഉണ്ടായിരുന്നു.

മലയാളി ഫ്രം ഇന്ത്യയിലേക്കെത്തിയപ്പോൾ ഷൂട്ടിങ് ദിവസം വിചാരിച്ചതിനെക്കാൾ കൂടുതലെടുത്തു എന്ന പ്രഷർ ഒരു ഭാഗത്ത്, നിവിൻ പോളി എന്ന സൂപ്പർസ്റ്റാറിനെ വെച്ചു ചെയ്യുന്ന സിനിമ എന്ന പ്രഷർ മറ്റൊരു ഭാഗത്ത്. ഇതുപോലുള്ള പ്രഷറുകൾ ഹാൻഡിൽ ചെയ്യുക എന്നതാണ് ഒരു സംവിധായകന്റെറെ ഏറ്റവും വലിയ വെല്ലുവിളി. ഇതിനെയെല്ലാം നേരിട്ട് നല്ല സിനിമകൾ പ്രേക്ഷകർക്ക് നൽകുക എന്നതാണ് എൻ്റെ ലക്ഷ്യം.” എന്നാണ് ഡിജോ ജോസ് ആന്റണി പറയുന്നത്.

അനശ്വര രാജൻ, അജു വര്‍ഗീസ്, മഞ്ജു പിള്ള എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഗരുഡന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റിഫന്‍ നിര്‍മിക്കുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്.

ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ജനഗണമനയുടെ തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് ആണ്. ഛായാഗ്രഹണം സുദീപ് ഇളമണ്‍, ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ തോമസ്.

Latest Stories

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം