സുശാന്തിന്റെ ദുരന്തം അജണ്ടകള്‍ക്കും സ്വന്തം നേട്ടങ്ങള്‍ക്കുമായി ഉപയോഗിച്ചവരുമുണ്ട്, അവര്‍ ബോളിവുഡിനെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നു: സ്വര ഭാസ്‌കര്‍

ബോളിവുഡ് സിനിമകള്‍ സ്ഥിരമായി ബഹിഷ്‌കരിക്കപ്പെടുന്ന പ്രവണതയേക്കുറിച്ച് അഭിപ്രായം പങ്കുവെച്ച് നടി സ്വര ഭാസ്‌കര്‍. സൂം ഡിജിറ്റലിനോടായിരുന്നു നടിയുടെ പ്രതികരണം.’സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിന് ശേഷം ആലിയ ഭട്ടിന് സമൂഹ മാധ്യമങ്ങളില്‍ വളരെയധികം നെഗറ്റീവ് പബ്ലിസിറ്റിയാണ് ലഭിച്ചത്.

ഇത്തരം ആരോപണങ്ങള്‍ ബോളിവുഡില്‍ പല മുന്‍നിര നടി-നടന്മാര്‍ക്ക് നേരെയും നടന്നു, അത് തീര്‍ത്തും ശരിയല്ല. ആയിടെയാണ് ‘സഡക് 2′ പുറത്തിറങ്ങിയത്. ചിത്രത്തിന് നേരെ നെഗറ്റീവ് പബ്ലിസിറ്റിയും ബോയ്‌കോട്ട് ആഹ്വാനങ്ങളും ഉണ്ടായി. ചിത്രം മോശമായി,’ സ്വര പറഞ്ഞു.

‘ഗംഗുഭായ് കത്യാവാഡി’ പുറത്ത് വന്നപ്പോള്‍, അതേ തരത്തിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. സ്വജനപക്ഷപാതം, സുശാന്ത്… അതേ ബഹിഷ്‌ക്കരണ വാദങ്ങള്‍. പക്ഷേ ആളുകള്‍ ചിത്രം പോയി കാണുകയും ഇഷ്ടപ്പെടുകയും ചെയ്തു. പ്രത്യേക അജണ്ടകള്‍ വച്ച് പ്രവര്‍ത്തിക്കുന്ന ചെറു ഗ്രൂപ്പാണ് ഇതിനൊക്കെ പിന്നില്‍.

അവര്‍ വിദ്വേഷികളാണ്, അവര്‍ ബോളിവുഡിനെ വെറുക്കുന്നു, അവര്‍ ബോളിവുഡിനേക്കുറിച്ച് അസംബന്ധങ്ങള്‍ പ്രചരിപ്പിക്കുന്നു. സുശാന്തിന്റെ ദുരന്തം അജണ്ടകള്‍ക്കും സ്വന്തം നേട്ടങ്ങള്‍ക്കുമായി ഉപയോഗിച്ചവരുമുണ്ട്,’ സ്വര കൂട്ടിച്ചേര്‍ത്തു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു