കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിച്ചെത്തുന്ന ദ്വിഭാഷ ചിത്രമായ ഒറ്റ് തിരുവോണ ദിനത്തിലാണ് റീലിസിനെത്തുന്നത്. ചിത്രത്തിന്റെ പ്രസ് മീറ്റിലൂടെ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ചിത്രത്തിന് യോജിച്ച പേര് തന്നെയാണ് ഒറ്റ് എന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്.
കിച്ചു എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ എത്തുന്നത്. ഡേവിഡ് എന്ന കഥാപാത്രത്തെയാണ് അരവിന്ദ് സ്വാമി അവതരിപ്പിക്കുന്നത്. കൊവിഡ് സമയത്തിന് മുമ്പായിരുന്നു സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. ആദ്യം ദ്വിഭാഷ ചിത്രമായിട്ടല്ല ഉദ്ദേശിച്ചത്. അരവിന്ദ് സ്വാമിയുടെ ഡേറ്റ് കിട്ടിയതിന് ശേഷമാണ് അങ്ങനെ ചെയ്യാമെന്ന് ആലോചിച്ചത്.
ഇന്റിമസി സീൻ മാത്രം പ്രതീക്ഷിച്ച് സിനിമ കാണാൻ വരരുതെന്നും. അതിനപ്പുറമുള്ള വേറൊരു രീതിയിലുള്ള സിനിമയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ഒറ്റ് എന്ന് പറയുന്ന സിനിമയുടെ ചിത്രീകരണത്തിനായി മുംബയിൽ നിന്ന് മംഗലാപുരം വരെ യാത്ര ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചോർത്തു.
ഒറ്റ കുഴിപോലും ഇല്ല റോഡുകളിൽ. അതും എടുത്തുപറയേണ്ട കാര്യമാണ്. ഇതും ഒരു റോഡ് മൂവിയാണ്. കുഴികളില്ല, അതുകൊണ്ട് ധൈര്യപൂർവം തീയേറ്ററുകളിൽ വന്ന് സിനിമ ആസ്വദിക്കാമെന്നും അദ്ദേഹം പറഞ്ഞു