ആടുജീവിതം കണ്ടിട്ട് സിമ്പു പറഞ്ഞ ഒരു കാര്യമുണ്ട്, ഇതിനു മുൻപ് അങ്ങനെ ഒരു കാര്യം എന്നോട് ആരും പറഞ്ഞിട്ടില്ല: പൃഥ്വിരാജ്

ആടുജീവിതത്തിലെ നജീബിനെ അവതരിപ്പിച്ചതിന് തമിഴ് നടൻ സിമ്പുവിൽ നിന്ന് തനിക്ക് ലഭിച്ച അമൂല്യമായ ഒരു അഭിനന്ദനത്തേക്കുറിച്ച് തുറന്നു പറഞ്ഞ് പൃഥ്വിരാജ്. ​ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിന്റെ പ്രചാരണത്തിനിടെ ഒരു അഭിമുഖത്തിൽ സംസാരിക്കുമ്പോഴാണ് തനിക്ക് ലഭിച്ച അഭിനന്ദനത്തേക്കുറിച്ച് താരം പറഞ്ഞത്.

സിമ്പു പറഞ്ഞ അഭിപ്രായം മുൻപ് ആരും തന്നോട് പറഞ്ഞിട്ടില്ലാത്തതിനാൽ ആ വാക്കുകൾ ഒരിക്കലും മറക്കാൻ പറ്റില്ലെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ‘ആടുജീവിതം കണ്ടിട്ട് നടൻ സിലമ്പരസൻ വിളിച്ചിരുന്നു. ചിമ്പു പറഞ്ഞ ഒരു കാര്യമുണ്ട്. നമ്മൾ അഭിനേതാക്കൾക്ക് ചില സിനിമകളിൽ ചില കഥാപാത്രങ്ങളിൽ ചില രം​ഗങ്ങൾ ചെയ്യുമ്പോൾ ദൈവവുമായി നേരിട്ട് ബന്ധമുണ്ടെന്ന് തോന്നും.

വേറൊരു അഭിനേതാവിനെ ഒരു സിനിമയിലുടനീളം കണ്ടിട്ട് അങ്ങനെ തോന്നിയത് ആടുജീവിതം കണ്ടിട്ടാണെന്നാണ് ചിമ്പു പറഞ്ഞത്. ഇതിനുമുമ്പ് അങ്ങനെ ഒരു അഭിപ്രായം എന്നോട് ആരും പറഞ്ഞിട്ടില്ല. അതുകൊണ്ട് ചിമ്പുവിന്റെ വാക്കുകൾ ഒരിക്കലും മറക്കാൻ പറ്റില്ല’ എന്നാണ് താരം പറഞ്ഞത്.

അതേസമയം, ബേസില്‍ ജോസഫ്, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂരമ്പല നടയില്‍ റിലീസിന് ഒരുങ്ങുകയാണ്. അനശ്വര രാജന്‍, നിഖില വിമല്‍, ജഗദീഷ്, ബൈജു, ഇര്‍ഷാദ്, ജഗദീഷ്, പി.പി കുഞ്ഞികൃഷ്ണന്‍, സിജു സണ്ണി, രേഖ, മനോജ് കെ.യു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മേയ് 16ന് ചിത്രം തിയേറ്ററുകളിലെത്തും. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിക്കുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം