എന്തുകൊണ്ട് ക്ഷുഭിതനായി? വിശദീകരണവുമായി വിജയ് സേതുപതി

ജീവ നായകനായ ചിത്രം കീയുടെ ഓഡിയോ ലോഞ്ചിനിടെ താരം വിജയ് സേതുപതി ക്ഷുഭിതനായി സംസാരിച്ചതും വേദിയില്‍ നിന്നിറങ്ങി പോകാന്‍ ശ്രമിച്ചതും വലിയ വാര്‍ത്തയായിരുന്നു. ഓഡിയോ ലോഞ്ചിനെത്തിയ നിര്‍മ്മാതാക്കള്‍ ചിമ്പുവിന്‌റെ പേരില്‍ പരസ്പരം വിമര്‍ശിച്ച് പരസ്യമായി രംഗത്തുവന്നതായിരുന്നു കാരണം. വലിയ വിവാദമായ ഈ സംഭവം സേതുപതി ചിമ്പുവിനെ പരോക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്നതാണെന്ന തരത്തില്‍ വ്യാഖ്യാനമുണ്ടായിരുന്നു.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ക്ഷുഭിതനാവാനുള്ള സാഹചര്യമെന്തെന്ന് വിജയ് സേതുപതി തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. “അന്നു നടന്ന സംഭവം എന്നെ വല്ലാതെ വേദനിപ്പിച്ചു. ഞാന്‍ ചിമ്പുവിന് പരോക്ഷമായി മുന്നറിയിപ്പ് നല്‍കിയതാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നു. എനിയ്ക്കതൊക്കെ കണ്ട് ചിരിയാണ് വരുന്നത്. അവര്‍ക്ക് ന്യൂസ് ചെലവാകണമെങ്കില്‍ ഇത്തരം ആരോപണങ്ങളൊക്കെ കുത്തിനിറച്ചല്ലേ പറ്റൂ. ബിഹൈന്‍ഡ് വുഡ്‌സിന് അനുവദിച്ച് അഭിമുഖത്തില്‍ വിജയ് സേതുപതി പറഞ്ഞു.

Read more

അന്ന് ഷൂട്ടിങ് ഷെഡ്യൂളുമായി ബന്ധപ്പെട്ട് നല്ല തിരക്കിലായിരുന്നു ഞാന്‍. പരിപാടി കഴിഞ്ഞ് കൃത്യം സമയത്തിനു തന്നെ പോകണം. ഓഡിയോ ലോഞ്ച് കഴിഞ്ഞ് അപ്പോള്‍ തന്നെ പോകണം. ഞാന്‍ അതു പരിപാടിയ്ക്ക് മുന്‍പു തന്നെ അവരോട് പറഞ്ഞിരുന്നതാണ്. ഈ പ്രശ്‌നമെല്ലാം കഴിഞ്ഞു ചെന്നപ്പോള്‍ യൂണിറ്റ് മുഴുവന്‍ എനിയ്ക്കു വേണ്ടി കാത്തിരിയ്ക്കുന്നതാണ് കണ്ടത്. വിലപ്പെട്ട നാലു മണിക്കൂറാണ് ആ വാഗ്വാദം മൂലം നഷ്ടമായത്. വിജയ് പറഞ്ഞു.