'അന്ന് ഹനീഫിക്ക ലിപ്സ്റ്റിക് ഒക്കെ ഇട്ടാണ് വരിക, ഞാനും മറ്റ് പെണ്‍കുട്ടികള്‍ക്കൊപ്പം വായിനോക്കും'; കലാഭവന്‍ ഹനീഫിനോടുള്ള പ്രേമത്തെ കുറിച്ച് തെസ്‌നി ഖാന്‍

കലാഭവന്‍ ഹനീഫിനെ പ്രണയിച്ചിരുന്ന കാലത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി തെസ്‌നി ഖാന്‍. കലാഭവന്‍ ഹനീഫിനെ അഞ്ച് പെണ്‍കുട്ടികള്‍ ചേര്‍ന്ന് നിരന്തരം വായിനോക്കിയപ്പോള്‍ താനും ഒപ്പം ചേര്‍ന്നിരുന്നു എന്നാണ് അമൃത ടിവിയിലെ ഒരു പരിപാടിയില്‍ തെസ്‌നി ഖാന്‍ പറയുന്നത്.

താന്‍ കലാഭവനില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് ഏറ്റവും സുന്ദരനായി തോന്നിയ വ്യക്തി കലാഭവന്‍ ഹനീഫ് ആയിരുന്നു. അന്ന് ട്രൂപ്പില്‍ വളരെ സുന്ദരനൊക്കെ ആയിട്ടേ ഹനീഫിക്ക വരുകയുള്ളൂ. ലിപ്സ്റ്റിക്ക് ഒക്കെ ഇട്ടിട്ടാണ് വന്നത്. അന്ന് ഇക്ക വരുമ്പോള്‍ നമ്മള്‍ പെണ്‍കുട്ടികള്‍ പറയുമായിരുന്നു അയാളെ കാണാന്‍ നല്ല ഭംഗി ഉണ്ട് അല്ലെ എന്ന്.

ലിപ്സ്റ്റിക് ഒക്കെ ഇട്ടപോലെ ആയിരുന്നു അന്ന് ചുണ്ടുകള്‍ എന്നാണ് തെസ്‌നി ഖാന്‍ പറയുന്നത്. മജീഷ്യന്‍ ആയിരുന്ന തെസ്‌നിയുടെ പിതാവ് വഴിയാണ് നടി കലാഭവനില്‍ എത്തുന്നത്. താന്‍ കലാഭവനില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് ജയറാം അടക്കമുള്ളവരും അവിടെ ഉണ്ടായിരുന്നു.

തനിക്ക് പഠിക്കുന്ന സമയത്ത് തന്നെ കലാപരമായ കഴിവുകള്‍ ഉണ്ടായിരുന്നു. താന്‍ അന്ന് പഠിക്കാന്‍ അത്ര മുമ്പോട്ട് ആയിരുന്നില്ല. നാല് വയസ് മുതല്‍ ഉപ്പയോടൊപ്പം സ്റ്റേജുകളില്‍ താനും കയറുമായിരുന്നു. പഠിക്കാന്‍ മോശമായപ്പോള്‍ കലാഭവനില്‍ ചേര്‍ക്കുകയായിരുന്നു. ഡാന്‍സും അവതരിപ്പിക്കുമായിരുന്നു.

ആദ്യത്തെ പ്രതിഫലം 75 രൂപ ആയിരുന്നു. അതില്‍ 25 രൂപ ഗാനഭൂഷണം ഫീസ് കൊടുക്കും. അമ്പത് രൂപ വീട്ടിലും കൊടുക്കും എന്നാണ് തെസ്‌നി ഖാന്‍ പറയുന്നു. ബ്ലാക്ക് കോഫി ആണ് ഏറ്റവും അവസാനം റിലീസ് ചെയ്ത തെസ്‌നി ഖാന്റെ സിനിമ. അറേബ്യന്‍ സഫാരി, ഗോള്‍ഡ് എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ