ഇത് യുഗം വേറെയാണ്, ആരൊക്കെ എന്തൊക്കെ ചെയ്യണം എന്ന് നിങ്ങൾ വീട്ടിലിരുന്ന് തീരുമാനിക്കുന്ന കാലം കഴിഞ്ഞുപോയി : മണികണ്ഠൻ ആചാരി

ആർഎൽവി രാമകൃഷ്ണനെതിരെ അധിക്ഷേപ പരമാർശം നടത്തിയ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ കനത്ത പ്രതിഷേധം. സത്യഭാമ നടത്തിയ വിവാ​ദ പരാമർശത്തിൽ പ്രതികരണവുമായി നടൻ മണികണ്ഠൻ ആചാരി.

സത്യഭാമയ്‌ക്കൊരു മറുപടി എന്ന് തുടങ്ങുന്ന കുറിപ്പിനോടൊപ്പം ആർ.എൽ.വി രാമകൃഷ്ണനൊപ്പമുള്ള ചിത്രവും നടൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ :

സത്യഭാമയ്ക്കൊരു മറുപടി

ഞങ്ങൾ മനുഷ്യരാണ്. ഈ മണ്ണിൽ ജനിച്ചു വളർന്നവർ. ഞങ്ങൾ കലാകാരന്മാർ ആണ്. അതാണ് ഞങ്ങളുടെ അടയാളം. ആടും പാടും അഭിനയിക്കും. കാണാൻ താത്പര്യമുള്ളവർ നല്ല മനസ്സുള്ളവർ കണ്ടോളും. ആരൊക്കെ എന്തൊക്കെ ചെയ്യണം എന്ന് നിങ്ങൾ വീട്ടിലിരുന്ന് തീരുമാനിക്കുന്ന കാലം കഴിഞ്ഞുപോയി.

ഇത് യുഗം വേറെയാണ്

ആർഎൽവി രാമകൃഷ്ണനെതിരെ അധിക്ഷേപ പരമാർശം നടത്തിയ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ കനത്ത പ്രതിഷേധമാണ് ഉയർന്നു കൊണ്ടിരിക്കുന്നത്. സംവിധായകൻ വിനയൻ, ഹരീഷ് പേരടി തുടങ്ങിവരും തങ്ങളുടെ പ്രതികരണം അറിയിച്ചു. സോഷ്യൽ മീഡിയയിൽ അടക്കം വിവാദം ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.

Latest Stories

പാണക്കാട് തങ്ങള്‍ക്കെതിരെ നടത്തിയത് രാഷ്ട്രീയ വിമര്‍ശനമെന്ന് മുഖ്യമന്ത്രി

എല്ലാം വന്ന് കയറി വന്നവൻ്റെ ഐശ്വര്യം, ലേലത്തിൽ കസറി പഞ്ചാബ് ; പോണ്ടിംഗിൻ്റെ ബുദ്ധിയിൽ റാഞ്ചിയത് മിടുക്കന്മാര

"എംബാപ്പയ്ക്ക് ഇപ്പോൾ മോശമായ സമയമാണ്, പക്ഷെ അവൻ തിരിച്ച് വരും; പിന്തുണയുമായി റയൽ മാഡ്രിഡ് പരിശീലകൻ

ബ്രേക്ക് കഴിഞ്ഞ് ചെന്നൈ വക ബിരിയാണി, ആരാധകർക്ക് ആവേശം നൽകി നടത്തിയത് തകർപ്പൻ നീക്കങ്ങൾ

ഞങ്ങൾക്ക് കളിക്കാരെ വേണ്ട, ട്രോഫി ലേലത്തിൽ തന്നാൽ മതി; ആർസിബി മാനേജ്‌മന്റ് എന്താണ് കാണിക്കുന്നതെന്ന് ആരാധകർ

ഷാഹി ജുമാ മസ്ജിദ് സര്‍വേ; സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്‍

ആ ഇന്ത്യൻ താരത്തെ ആർക്കും വേണ്ട; ബോർഡർ ഗവാസ്കർ ട്രോഫിയിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടും ഒഴിവാക്കി; ഐപിഎൽ മെഗാ താരലേലത്തിൽ നടക്കുന്നത് നാടകീയ രംഗങ്ങൾ

മരം മുറിക്കാന്‍ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി; കുടുംബത്തിനൊപ്പം യാത്ര ചെയ്ത ബൈക്ക് യാത്രികന് ദാരുണാന്ത്യം

അജിത്തേ കടവുളേ..; ശബരിമല സന്നിധാനത്ത് ബാനര്‍ ഉയര്‍ത്തി ആരാധകര്‍!

ഇക്കരെ നിൽക്കുമ്പോൾ അക്കര പച്ച, മാനേജ്മെന്റിനോട് ഉടക്കി ടീം വിട്ട രാഹുലും പന്തും എത്തിയത് പുലിമടയിൽ തന്നെ; ട്രോളുകൾ സജീവം