'ഇത് ഇന്‍ഡസ്ട്രിയുടെ നേര്‍ക്ക് നടുവിരല്‍ കാണിക്കുന്നതിന് തുല്യം'

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിജയ് ബാബു സിനിമയിലെ പൈറസിക്കെതിരെ നിരന്തര പോരാട്ടത്തിലാണ്. ആട് 2 ടോറന്റിലും ഫെയ്‌സ്ബുക്കിലും അപ്ലോഡ് ചെയ്തതാണ് വിജയ് ബാബുവിനെ ചൊടിപ്പിച്ചത്.

ഞങ്ങളോട് എഫ്ബിയിലെ ആളുകള്‍ക്ക് പിന്നാലെയല്ല ടോറന്റുകള്‍ക്ക് പിന്നാലെ പോകു എന്ന് പറഞ്ഞവരോട് പറയാനുള്ളത് ഞങ്ങള്‍ എല്ലാവര്‍ക്കും പിന്നാലെയാണ് എന്ന് വിജയ് ബാബു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

“ടോറന്റില്‍ അപ്ലോഡ് ചെയ്യുന്നവര്‍ സ്മാര്‍ട്ടാണ്. അവരുടെ ഐഡന്റിറ്റി പുറത്തു പോകാതിരിക്കാന്‍ അവര്‍ എല്ലാ മുന്‍കരുതലുകളും എടുക്കും. എന്നാല്‍ തമിഴ്‌റോക്കേഴ്‌സ് മലയാളത്തിന്റെ അഡ്മിന്റെ സമീപത്ത് തന്നെ ഞങ്ങള്‍ എത്തിക്കഴിഞ്ഞു. പിന്നെ ഉള്ളത് ഇന്‍ഡസ്ട്രിയും പൊലീസും ചേര്‍ന്നാണ് നോക്കേണ്ടത്. മലയാളം ഇന്‍ഡസ്ട്രിക്കൊപ്പം തമിഴ് തെലുങ്ക് ഇന്‍ഡസ്ട്രിയും തമിഴ് റോക്കേഴ്‌സിനെ പിടിക്കാന്‍ ഓട്ടത്തിലാണ്. അതേസമയം, സിനിമ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുക എന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. സിനിമാ വ്യവസായത്തിന് നേര്‍ക്ക് നടുവിരല്‍ കാണിക്കുന്നതിന് തുല്യമാണത്. ഞാന്‍ നിയമത്തിന് മുകളിലാണ്, എന്നെ ആര്‍ക്കുമൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നുമാണ് അവന്‍ വിളിച്ചു പറയുന്നത്. അവന് കാണിച്ചു കൊടുക്കാം. അവനെ എങ്ങനെയാണ് പൂട്ടിയതെന്ന് അവന് പോലും മനസ്സിലാകില്ല” – വിജയ് ബാബു പറഞ്ഞു.

വിജയകരമായി തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന ആട് 2 വിലെ പ്രധാന നടന്മാരില്‍ ഒരാളും ചിത്രത്തിന്റെ നിര്‍മ്മാതാവുമാണ് വിജയ് ബാബു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിലാണ് വിജയ് ബാബു സിനിമ നിര്‍മ്മിച്ചത്. ആട് ആദ്യ ഭാഗം നിര്‍മ്മിച്ചതും വിജയ് ബാബുവായിരുന്നു.

https://www.facebook.com/vijay.babu.5249/posts/10215229110223351?pnref=story