ലൈംഗിക ദൃശ്യങ്ങള്‍ എന്ന പേരില്‍ 'ബിരിയാണി'യിലെ രംഗങ്ങള്‍ പ്രചരിപ്പിക്കുന്നു; നിയമനടപടിക്ക് ഒരുങ്ങി നടന്‍

“ബിരിയാണി” സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തിയ നടന്‍ തോന്നയ്ക്കല്‍ ജയചന്ദ്രന് നേരെ സൈബര്‍ ആക്രമണം. ചിത്രത്തിലെ രംഗങ്ങള്‍ ലൈംഗിക ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിപ്പിക്കുന്നു എന്ന പരാതിയോടെയാണ് നടന്‍ രംഗത്തെത്തിയിരിക്കുന്നത്. ബിരിയാണിയില്‍ കനി കുസൃതിയുടെ ഭര്‍ത്താവ് നാസര്‍ എന്ന കഥാപാത്രത്തെയാണ് ജയചന്ദ്രന്‍ അവതരിപ്പിച്ചത്.

ബിരിയാണി ഒ.ടി.ടി റിലീസ് ആയതിന് ശേഷം ചിത്രത്തിലെ രംഗങ്ങള്‍ ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കാന്‍ ആരംഭിച്ചു. ലൈംഗിക ദൃശ്യങ്ങള്‍ എന്ന പേരിലാണ് വളരെ മോശം കമന്റുകളോടെ പ്രചരിപ്പിക്കുന്നത്. സിനിമയെ കുറിച്ചുള്ള പോസ്റ്റുകള്‍ക്ക് നേരെയും ഇത്തരം പ്രചാരണങ്ങള്‍ നടക്കുന്നുണ്ട് എന്ന് നടന്‍ പ്രതികരിച്ചു.

സിനിമ കണ്ടവര്‍ക്ക് ഈ രംഗങ്ങള്‍ എന്താണെന്ന് മനസ്സിലാകും. എന്നാല്‍ കാണാത്ത തന്റെ നാട്ടുകാരും ബന്ധുക്കളും അടങ്ങുന്നവര്‍ക്ക് ഇത് മനസ്സിലാവില്ല. നാട്ടിന്‍പുറത്താണ് താന്‍ ജീവിക്കുന്നത്. അവിടെയുള്ളവര്‍ക്ക് താന്‍ സിനിമയില്‍ അഭിനയിച്ചതാണ് എന്ന് അറിയില്ല. താന്‍ ഏതോ കെണിയില്‍ പെട്ടു എന്നാണ് അവര്‍ കരുതുക എന്ന് നടന്‍ പറയുന്നു.

ഇത്ര നല്ല ചിത്രം ചെയ്തിട്ടും ഇങ്ങനെ സംഭവിക്കുന്നതില്‍ സങ്കടമുണ്ട്. കോവിഡ് ലോക്ഡൗണ്‍ ആയതിനാല്‍ നിയമനടപടി സ്വീകരിക്കുന്നതില്‍ സാങ്കേതിക തടസ്സങ്ങളുണ്ടെങ്കിലും നിമയപരമായി സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് തോന്നയ്ക്കല്‍ ജയചന്ദ്രന്‍ വ്യക്തമാക്കി. സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിക്കെതിരെ നേരത്തെയും സൈബര്‍ ആക്രമണങ്ങള്‍ നടന്നിരുന്നു.

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?