മോഹന്‍ലാലിനെ നായകനാക്കി തുളസി ദാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു 2003 ല്‍ പുറത്തുവന്ന മിസ്റ്റര്‍ ബ്രഹ്‌മചാരി. ഇപ്പോഴിതാ ഈ സിനിമക്ക് പിന്നില്‍ നടന്ന കഥകള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് തുളസി ദാസ്. മോഹന്‍ലാല്‍ ആ സമയത്ത് അമാനുഷിക കഥാപാത്രങ്ങളായിരുന്നു ചെയ്തുകൊണ്ടിരുന്നതെന്നും അതിനാല്‍ ഈ ചെറിയ കഥയുമായി പോകാന്‍ തനിക്ക് മടിയുണ്ടായിരുന്നു എന്നും തുളസ് ദാസ് പറഞ്ഞു. അതിഷ്ടമായില്ലെങ്കിലോ എന്ന കരുതി രണ്ട് കഥയുമായിട്ടാണ് ഞാന്‍ ലാലിന്റെ അടുത്ത് പോയത്. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഷാജി കൈലാസിന്റെ താണ്ഡവം എന്ന സിനിമയുടെ സെറ്റിലാണ് ഞാന്‍ കഥ പറയാന്‍ ചെന്നത്. ചെന്നപ്പോള്‍ ആഷ് പോഷ് ലെവലിലാണ് സെറ്റ്. സെറ്റ് കണ്ട് മിസ്റ്റര്‍ ബ്രഹ്‌മചാരിയുടെ കഥ ഞാന്‍ മാറ്റിവെച്ചു.
അങ്ങനെ ലാലേട്ടനെ കണ്ട് മറ്റേ കഥ പറയാന്‍ തുടങ്ങി. അച്ഛനും മകനും തമ്മിലുള്ള യുദ്ധത്തിന്റെ കഥയായിരുന്നു. അപ്പോള്‍ ലാലേട്ടന്‍ പറഞ്ഞത് ഇതുപോലുള്ള സിനിമ അല്ലേ ഇപ്പോള്‍ ഞാന്‍ ചെയ്യുന്നതെന്നും പറഞ്ഞു.
എന്നാല്‍ വേറൊരു കഥയുണ്ടെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ മിസ്റ്റര്‍ ബ്രഹ്‌മചാരിയുടെ കഥ പറയാന്‍ തുടങ്ങി. കഥ പറഞ്ഞ തീര്‍ക്കുന്നതിന് മുമ്പേ ഇത് ചെയ്യാമെന്ന് ലാലേട്ടന്‍ പറഞ്ഞു. അങ്ങനെയാണ് ആ സിനിമ സംഭവിച്ചത്,’ തുളസി ദാസ് കൂട്ടിച്ചേര്‍ത്തു.