വിവാഹജീവിതത്തിലെ ആ പ്രശ്നങ്ങളാണ് അവന്റെ കരിയര്‍ പോലും നശിപ്പിച്ചത്, അത് ഞങ്ങള്‍ മാതാപിതാക്കള്‍ക്ക് സംഭവിച്ച തെറ്റ്; ത്യാഗരാജന്‍

നടന്‍ ത്യാഗരാജന്റെ മകനായ പ്രശാന്ത് സിനിമയിലെത്തി വളരെപെട്ടെന്നാണ് ആരാധകരുടെ ഹരമായി മാറിയത്. ഐശ്വര്യ റായി, സിമ്രന്‍, സ്നേഹ, ജ്യോതിക തുടങ്ങി അന്നത്തെ സൂപ്പര്‍ ഹീറോയിന്‍സ് എല്ലാം പ്രശാന്തിന്റെ നായികമാരായി. എന്നാല്‍, തിളങ്ങി നിന്ന കാലത്ത് തന്നെ പൊടുന്നനെ പ്രശാന്ത് സിനിമകളില്‍ നിന്നും അപ്രത്യക്ഷമായി തുടങ്ങി. ദാമ്പത്യ ജീവിതത്തിലെ തകര്‍ച്ചയാണ് പ്രശാന്തിന്റെ കരിയറും നശിപ്പിച്ചത് എന്നായിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍. ഇപ്പോഴിതാ, ആദ്യമായി മകന്റെ വിവാഹ ജീവിതത്തില്‍ സംഭവിച്ചത് തങ്ങള്‍ക്ക് പറ്റിയ തെറ്റാണ് എന്നാണ് പിതാവ് ത്യാഗരാജന്‍ പറയുന്നത്.

എനിക്ക് പ്രശാന്തിനോട് ഒരു മകന്‍ എന്നതിലപ്പുറം ഉള്ള ബഹുമാനം ഉണ്ട്. എല്ലാത്തിലും വളരെ കൃത്യത കാണിച്ചിരുന്ന, എല്ലാവരോടും ബഹുമാനം ഉള്ള വ്യക്തിയായിരുന്നു പ്രശാന്ത്. പക്ഷെ അവന് പ്രതീക്ഷിച്ച നിലയില്‍ വളരാന്‍ സാധിച്ചില്ല. പ്രശാന്തിന് വേണ്ടിയാണ് ഞാന്‍ അഭിനയം നിര്‍ത്തിയത്. തന്റെ സിനിമകള്‍ മകനെ ബാധിക്കരുത് എന്നതിനാല്‍ മനപൂര്‍വ്വം സിനിമകളില്‍ നിന്നും വിട്ടു നിന്നു.

പ്രശാന്തിന്റെ കല്യാണം ഞങ്ങള്‍ക്ക് പറ്റിയ അബദ്ധമാണ്. അച്ഛനും അമ്മയും കണ്ടുപിടിയ്ക്കുന്ന പെണ്‍കുട്ടിയെ മാത്രമേ കല്യാണം കഴിക്കൂ എന്ന് പ്രശാന്ത് പറഞ്ഞിരുന്നു. പ്രണയിച്ച് ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തിരുന്നുവെങ്കില്‍ അവന്റെ ജീവിതം ഇങ്ങനെ ആകില്ലായിരുന്നു. നല്ല കുടുംബമായിരുന്നു അത്. എല്ലാവരും ഡോക്ടേഴ്സ് ആണ്.

അടുത്ത ബന്ധുവിലൂടെ വന്ന വിവാഹ ആലോചന ആയതിനാല്‍ അധികം അന്വേഷിച്ചിരുന്നില്ല. അതാണ് ഞങ്ങള്‍ പ്രശാന്തിനോട് ചെയ്ത ഏറ്റവും വലിയ തെറ്റ്. ആ പെണ്‍കുട്ടി നേരത്തെ വിവാഹം ചെയ്തതായിരുന്നു. അക്കാര്യം മറച്ച് വച്ചുകൊണ്ടാണ് പ്രശാന്തുമായുള്ള വിവാഹം നടന്നത്. അക്കാര്യം വിവാഹ മോചനം വരെയും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. അതിന്റെ കുറ്റബോധം കൊണ്ടോ, മറ്റുള്ളവരുടെ സമ്മര്‍ദ്ദം കൊണ്ടോ, പ്രശാന്തിനെ ഉപേക്ഷിച്ച് പോയത് അവര്‍ തന്നെയാണ്. ത്യാഗരാജന്‍ പറഞ്ഞു.

Latest Stories

ഛത്തീസ്ഗഢില്‍ സുരക്ഷസേന-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷസേന

ഒക്ടോബറിൽ മെസി വരുമെന്ന് പറഞ്ഞത് കുട്ടികൾക്ക് മോട്ടിവേഷൻ കൊടുക്കാൻ; അർജന്റീന ടീമിന്റെ കേരള സന്ദർശന പ്രഖ്യാപനത്തിൽ മലക്കം മറിഞ്ഞ് കായിക മന്ത്രി വി അബ്ദുറഹ്മാൻ

20 മിനുറ്റ് കൂടും, കട്ട് ചെയ്ത ആക്ഷന്‍ രംഗങ്ങള്‍ തിയേറ്ററില്‍ കാണാം; 'പുഷ്പ 2' റീ റിലീസ് തിയതി ഉറപ്പിച്ചു!

പിണറായി മാത്രമല്ല, ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും സിഎംആര്‍എല്ലില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍

തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 8,500 രൂപ; തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി കോണ്‍ഗ്രസ്

ചാമ്പ്യന്‍സ് ട്രോഫി 2025: രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജുവോ പന്തോ?; തിരഞ്ഞെടുത്ത് ഹര്‍ഭജന്‍ സിംഗ്

ജാതിയുടെ പേരില്‍ ആ പയ്യനെ ഞാന്‍ മാറ്റി നിര്‍ത്തി എന്ന് പ്രചരിച്ചു, ഫാമിലി ഗ്രൂപ്പില്‍ വരെ ചര്‍ച്ചയായി: സാനിയ

മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി;15 പവന്‍ സ്വര്‍ണവും കവര്‍ന്നു; എട്ട് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

മാര്‍പ്പാപ്പയുടെ തീരുമാനം അന്തിമം; ഏകീകൃത കുര്‍ബാനയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജോസഫ് പാംപ്ലാനി

ചാമ്പ്യന്‍സ് ട്രോഫി 2025: ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു, സൂപ്പര്‍ താരത്തെ തിരിച്ചുവിളിച്ചു