അവരുടെ വേദന ആര്‍ട്ടിസ്റ്റ് ഒന്ന് ഓര്‍ക്കണം, നിര്‍മ്മാതാക്കളുടെ ശാപമുണ്ട് ദിലീപിന്: ആരോപണവുമായി തൈക്കാട് ചന്ദ്രന്‍

നടന്‍ ദിലീപിനെതിരെ നിര്‍മ്മാതാവായ തൈക്കാട് ചന്ദ്രന്‍ രംഗത്ത്. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിര്‍മ്മാതാവ് ദിലീപിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഒരുപാട് നിര്‍മ്മാതാക്കളുടെ ശാപമുണ്ട് ദിലീപിനെന്നാണ് ചന്ദ്രന്‍ ആരോപിക്കുന്നത്.

പാവപ്പെട്ട ഒരുപാട് നിര്‍മ്മാതാക്കളുടെ ശാപമുണ്ട് ദിലീപിന്. സനലിന്റെ പടം തീര്‍ത്തു കൊടുക്കുന്നില്ല. ആരായാലും നിര്‍മ്മാതാവിന്റെ വേദന ആര്‍ട്ടിസ്റ്റ് ഒന്ന് ഓര്‍ക്കണം. സനല്‍ തോട്ടം ഇന്ന് കിടന്ന് ഓടുന്ന ഓട്ടം ഭഗവാന് മാത്രം അറിയാമെന്നും തൈക്കാട് ചന്ദ്രന്‍ പറയുന്നത്.

പൈസയുള്ളവരാരും ദിലീപിനെ വച്ച് പടം ചെയ്യാന്‍ മുന്നോട്ട് വരില്ല. ഈ കേസ് തീരുമാനം ആകണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. പൈസ ആദ്യം തന്നെ വാങ്ങിക്കളയും. രണ്ട് കോടിയാണ് പ്രതിഫലമെങ്കില്‍ ഒന്നേ മുക്കാല്‍ കോടി ആദ്യമേ വാങ്ങും.

മുമ്പ് നല്‍കിയ അഭിമുഖത്തിലെ ഭാഗങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അതേസമയം, കേശു ഈ വീടിന്റെ നാഥന്‍ ആണ് ദിലീപിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നാദിര്‍ഷ സംവിധാനം ചെയ്ത സിനിമ ന്യൂഇയര്‍ റിലീസായിട്ടാണ് പ്രേക്ഷകരിലേക്ക് എത്തിയത്.

ഉര്‍വ്വശിയായിരുന്നു ചിത്രത്തില്‍ നായിക. നസ്ലിന്‍ അടക്കമുള്ള താരങ്ങളും സിനിമയുടെ ഭാഗമായിരുന്നു. ഇനി വരാനിരിക്കുന്ന ദിലീപ് സിനിമ വോയ്സ് ഓഫ് സത്യനാഥനാണ്.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം