സിനിമാ മേഖലയില്‍ മയക്കുമരുന്നില്ലെന്ന് പറയുന്നത് പച്ചക്കള്ളം, ആന്റണി പെരുമ്പാവൂരിന് പൊലീസ് ലിസ്റ്റ് കൊടുത്തിട്ടുണ്ട്: ടിനി ടോം

സിനിമാ മേഖലയില്‍ മയക്കുമരുന്നുപയോഗമില്ലെന്ന് പറഞ്ഞാല്‍ അത് പച്ചക്കള്ളമായിരിക്കുമെന്ന് നടന്‍ ടിനി ടോം. പൊലീസുകാര്‍ മണ്ടന്മാരൊന്നുമല്ല. അവരുടെ കൈയില്‍ ഇത്തരക്കാരുടെ ഫുള്‍ ലിസ്റ്റുണ്ടെന്ന് ടിനി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

ആന്റണി പെരുമ്പാവൂരിന് പൊലീസ് ഇന്‍ഫര്‍മേഷന്‍ കൊടുത്തിട്ടുണ്ട്. അവരുടെ കയ്യില്‍ ഫുള്‍ ലിസ്റ്റുണ്ട്. ആരൊക്കെ, എന്തൊക്കെയാണെന്നുള്ളത്. ഒരാളെ പിടിച്ചാല്‍ എല്ലാവരുടെയും പേര് കിട്ടും. അങ്ങനെ നില്‍ക്കുകയാണ്. പക്ഷേ കലാകാരന്മാരോടുള്ള ഇഷ്ടമാവാം അല്ലെങ്കില്‍ ലൊക്കേഷനില്‍ കംപ്ലീറ്റ് റെയ്ഡ് മാത്രമായിരിക്കും.

നമുക്കൊന്നും പിന്നെ ഒരിക്കലും സ്വസ്ഥമായി ഇരിക്കാന്‍ സാധിക്കില്ല. സിനിമാ മേഖലയില്‍ മയക്കുമരുന്നില്ലെന്ന് പറയുകയാണെങ്കില്‍, ഞാന്‍ പറയുന്ന ഏറ്റവും വലിയ നുണയായിരിക്കുമത്. പൊലീസിന്റെ സ്‌ക്വാഡിനൊപ്പം, യോദ്ധാവ് എന്ന് പറയുന്ന അംബാസിഡറായി വര്‍ക്ക് ചെയ്യുന്ന ആളാണ് ഞാന്‍. അവര്‍ എന്റെയടുത്ത് വന്നിട്ട് കൃത്യമായ വിവരം നല്‍കിയിട്ടുണ്ട്.

ഈ സ്‌ക്വാഡിലുള്ള ആള്‍ സിനിമയിലുള്ളയാളാണ്. ഇവര്‍ ഓപ്പറേഷന്‍ തുടങ്ങുകയാണെങ്കില്‍ പലരും കുടുങ്ങും. അവര്‍ പിടിച്ചാലും പിടിച്ചില്ലെങ്കിലും ജീവിതം കൈവിട്ട് കളയരുത്. അപ്പനെയും അമ്മയേയുമൊക്കെ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലാണ്.’- ടിനി ടോം കൂട്ടിച്ചേര്‍ത്തു.

Latest Stories

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍

പ്രേമലുവിലെ ഹിറ്റ് വണ്ടി കേരളത്തിലും, 'റിവർ' സ്‌റ്റോർ ഇനി കൊച്ചിയിലും

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് മത്സരത്തിന്റെ നിഷ്പക്ഷ വേദി സ്ഥിരീകരിച്ചു

ഇന്ത്യയുടെ മുട്ട വേണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍; നാമക്കലില്‍ നിന്നും കപ്പലില്‍ അയച്ച 15 കോടിയുടെ കോഴിമുട്ട ഒമാനിലെ തുറമുഖത്ത് കെട്ടിക്കിടക്കുന്നു; കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി

ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവം; ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നോട്ടീസ്