രണ്ട് പ്രായഘട്ടങ്ങള്‍ അവതരിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു: ഫൈനല്‍സിലെ കഥാപാത്രത്തെ കുറിച്ച് ടിനി ടോം

രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ഫൈനല്‍സ് തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. നവാഗതനായ പി ആര്‍ അരുണ്‍ ഒരുക്കിയ ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്. കട്ടപ്പനയിലേക്കൊരു ഒളിമ്പിക്സ് മെഡല്‍ സ്വപ്നം കാണുന്ന വര്‍ഗീസ് മാഷിന്റെയും മകള്‍ ആലീസിന്റെയും കഥ പറയുന്ന ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനത്തിലൂടെ ടിനി ടോമും പ്രശംസ പിടിച്ചു പറ്റുന്നു. ചിത്രത്തില്‍ രണ്ട് പ്രായഘട്ടങ്ങള്‍ അവതരിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു എന്നാണ് ടിനി പറയുന്നത്.

“ഫൈനല്‍സില്‍ കഥാപാത്രത്തിന്റെ രണ്ട് പ്രായഘട്ടങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ഇതിലെ ചെറുപ്പകാലവും പ്രായമായ കാലവും തനിമ ചോരാതെ അവതരിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. പ്രായമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നതാണ് കൂടുതല്‍ ശ്രമകരമായ ജോലി. അത് വിജയിക്കുമ്പോഴാണ് ഒരു നടന്‍ എന്ന അര്‍ത്ഥത്തില്‍ കൂടുതല്‍ സന്തോഷം തോന്നുന്നത്.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ടിനി ടോം പറഞ്ഞു.

സുരാജ് കൂടെയുള്ളത് വളരെ ഗുണകരമായിരുന്നെന്നും ടിനി പറയുന്നു. “പ്രായമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സമയത്ത് ഞങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്തിരുന്നു. എന്റെ പോരായ്മകള്‍ സുരാജും സുരാജിന്റെ പോരായ്മകള്‍ ഞാനും ചൂണ്ടിക്കാട്ടിയാണ് കഥാപാത്രത്തെ നന്നാക്കാന്‍ ശ്രമിച്ചത്. ചിത്രത്തില്‍ ഇത് വളരെ ഗുണകരമായിട്ടുണ്ടെന്നാണ് കരുതുന്നത്.” ടിനി പറഞ്ഞു.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ