ആരും വിളിക്കാതെ പോകാന്‍ പറ്റുന്ന ഏകവീട് മരണവീടായിരുന്നു, വെള്ളപ്പൊക്കം നാടിനെ കശക്കിയെറിയും വരെ: ടിനി ടോം

ഒന്നിച്ചു നില്‍ക്കണമെങ്കില്‍ ദുരന്തങ്ങള്‍ ഉണ്ടാകണമെന്നു വരുന്നത് കഷ്ടമാണെന്ന് നടന്‍ ടിനി ടോം. വെള്ളപ്പൊക്കം മണ്ണിലെയും മനസിലെയും അതിര്‍ത്തികള്‍ ഇല്ലാതാക്കിയെന്നും വീട്ടിലേക്ക് ആരെങ്കിലും കടന്നുവരാന്‍ കൊതിച്ച ദിവസങ്ങളാണ് പ്രളയ കാലത്തേതെന്നും ടിനി ടോം പറയുന്നു. മെട്രോ മനോരമയില്‍ പങ്കുവെച്ച പ്രളയ ഓര്‍മകുറിപ്പിലാണ് ടിനു ഇക്കാര്യം പരഞ്ഞത്.

“ആരും വിളിക്കാതെ പോകാന്‍ പറ്റുന്ന ഏകവീട് മരണവീടായിരുന്നു, വെള്ളപ്പൊക്കം നാടിനെ കശക്കിയെറിയും വരെ. വെള്ളപ്പൊക്കം മണ്ണിലെയും മനസിലെയും അതിര്‍ത്തികള്‍ ഇല്ലാതാക്കി. ആലുവ മുതിരപ്പാടത്തെ എന്റെ വീടിന്റെ മതിലിനു മുകളിലായിരുന്നു വെള്ളം. വീട്ടിലേക്ക് ആരെങ്കിലുമൊക്കെ കടന്നുവരാന്‍ കൊതിച്ച ദിവസങ്ങള്‍. പ്രളയക്കെടുതി നേരിടാന്‍ നാം കാഴ്ച്ചവെച്ച അസാധാരണമായ കെട്ടുറപ്പ് പക്ഷേ, ജലത്തിനൊപ്പം വാര്‍ന്നു പോയി. ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞ് വീണ്ടും തമ്മിലടിച്ചു.

“ഒന്നിച്ചു നില്‍ക്കണമെങ്കില്‍ ദുരന്തങ്ങള്‍ ഉണ്ടാകണമെന്നു വരുന്നത് കഷ്ടമാണ്. പ്രളയം യഥാര്‍ത്ഥ സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണിച്ചു തന്നു. പ്രതീക്ഷിക്കാത്ത ഒരുപാട് പേര്‍ വന്നു. കണ്ണൂരില്‍ നിന്ന് ആവശ്യ സാധനങ്ങളുമായി എത്തിയവരാണ് എന്റെ വീട് വൃത്തിയാക്കിയത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലേക്കു വീണ്ടും മനസ് തിരിക്കേണ്ട സമയമായി.” ടിനി ടോം പറഞ്ഞു.

Latest Stories

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ