'ശരിക്കും മരത്തില്‍ കെട്ടിയിട്ടതാണ്, ഫോട്ടോ എടുക്കുമ്പോള്‍ എന്നോട് ബെഞ്ചില്‍ കിടന്നാ മതിയെന്നാണ് പറഞ്ഞത്'

ശംഭു പുരുഷോത്തമന്‍ ചിത്രം “പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ” മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററില്‍ തലകീഴായി പ്രത്യക്ഷപ്പെട്ടതിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് നടന്‍ ടിനി ടോം. മരത്തില്‍ കെട്ടിയിട്ട പോലെയാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത് എന്നാല്‍ അത് ബെഞ്ചില്‍ കിടന്ന് എടുത്ത ഫോട്ടോയാണെന്ന് ടിനി ടോം പറയുന്നു.

“”തലകീഴായി നില്‍ക്കുന്നത് ശരിക്കും മരത്തില്‍ കെട്ടിയിട്ടതാണ്. പക്ഷെ ഫോട്ടോ എടുക്കുമ്പോള്‍ എന്നോട് ബെഞ്ചില്‍ കിടന്നാ മതിയെന്നാണ് പറഞ്ഞത്. പിന്നീടാണ് ഇത് തലകീഴായാണ് വരുന്നതെന്ന് അറിഞ്ഞത്. ഗൂഗിള്‍ നോക്കിയാലറിയാം, ബൈബിളിലുള്ളതാണത്. ഇങ്ങനെ ഒരാള്‍ തലകീഴായി കിടക്കുന്നതെന്ന് പറഞ്ഞാല്‍ ഈഗോയുടെയും തട്ടിപ്പിന്റെയും ഉടായിപ്പിന്റെയും ഒരു സൈന്‍ ആണാത്”” എന്ന് ടിനി ടോം സൗത്ത്‌ലൈവിനോട് പറഞ്ഞു.

Image may contain: one or more people

ഒരു സാമൂഹ്യ ആക്ഷേപഹാസ്യമായി ഒരുക്കിയ ചിത്രം സ്പയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ്. ഉണ്ണിത്താനാണ് നിര്‍മിച്ചിരിക്കുന്നത്. വിനയ് ഫോര്‍ട്ട് നായകനായ ചിത്രത്തില്‍ ശ്രിന്ദ, അനു മോള്‍, സൈജു കുറുപ്പ്, ശാന്തി ബാലചന്ദ്രന്‍, അലന്‍സിയര്‍, സുനില്‍ സുഖദ, അരുണ്‍ കുര്യന്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Latest Stories

'ബോംബെ'യില്‍ ആര്? ശക്തി തെളിയിക്കല്‍ ബാധ്യതയായ സേന!

36 മണ്ഡലങ്ങളും ശിവസേനകളുടെ ശക്തിപ്രകടനവും; 'ബോംബെ'യില്‍ ആര്? ശക്തി തെളിയിക്കല്‍ ബാധ്യതയായ സേന!

കമ്മിൻസ് വെച്ച റീത്തിന് ഒരാണ്ട്; ഇന്ത്യ ലോകകപ്പ് ഫൈനലിൽ കാലിടറി വീണിട്ട് ഇന്നേക്ക് ഒരു വർഷം

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കി; ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അഞ്ച് കോടി രൂപയുമായി പിടിയില്‍

ഊർജ്ജ വ്യവസായ മേഖലയിലെ ആഗോള ഭീമന്മാരായ എൻഒവി കൊച്ചിയിൽ! തുറന്നിടുന്നത് അനന്ത സാധ്യതകൾ

ക്രിസ്തുമസ് ദിനത്തിൽ ഞെട്ടിക്കാനൊരുങ്ങി ബാറോസും കൂട്ടരും, ത്രീ ഡി ട്രെയ്‌ലർ ഏറ്റെടുത്ത് ആരാധകർ

ഓസ്‌ട്രേലിയൻ പര്യടനത്തിനായുള്ള ഇന്ത്യൻ ടീമിൽ വയനാട്ടിൽ നിന്നുള്ള മിന്നു മണിയും

"അവന്മാരാണ് ഞങ്ങളുടെ തുറുപ്പ് ചീട്ട്, അത് കൊണ്ട് ടീം വളരാൻ അവർ നിർണായക പങ്ക് വഹിക്കേണ്ടതുണ്ട്"; ബ്രസീൽ പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

ആദ്യ 24 മണിക്കൂറിനുള്ളിൽ മില്യണുകൾ; യൂട്യൂബിൽ ഞെട്ടിച്ച സിനിമാ ട്രെയിലറുകൾ...

ബിസിനസിനേക്കാള്‍ പ്രാധാന്യം ഹിന്ദിയ്ക്ക്; പോര്‍ട്ടലില്‍ ഭാഷ മാറ്റിയ സംഭവത്തില്‍ എല്‍ഐസിയ്ക്ക് വ്യാപക വിമര്‍ശനം