ആ പ്രശ്‌നം മനസില്‍ മുറിവായി കിടക്കും, ബാലയ്ക്ക് 240 കോടിയൊക്കെ ഉണ്ടാവും.. പക്ഷെ: ടിനി ടോം

ഉണ്ണി മുകുന്ദന്‍-ബാല വിഷയത്തില്‍ പ്രതികരിച്ച് നടന്‍ ടിനി ടോം. ഉണ്ണി മുകുന്ദനെതിരെ ബാല രംഗത്ത് എത്തിയപ്പോള്‍ തന്നെ ടിനി ഉണ്ണിയ്ക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് താരത്തിന് പിന്തുണ അറിയിച്ചിരുന്നു. എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അത് വിളിച്ച് പേഴ്‌സണലി പറയാമായിരുന്നല്ലോ എന്നാണ് ടിനി ടോം പറയുന്നത്.

അന്ന് ഉണ്ണിയെ സപ്പോര്‍ട്ട് ചെയ്ത് തന്നെയാണ് ആ ഫോട്ടോ ഇട്ടത്. ഉണ്ണി ബാലയ്ക്ക് വേണ്ടത് കൊടുത്ത ആളാണ്. ബാലയ്ക്ക് 240 കോടിയൊക്കെ ഉണ്ടാവും. എന്നാല്‍ സിനിമയില്‍ രണ്ടു മൂന്ന് വര്‍ഷം ഇടവേള പോലെ ആയിരുന്നു. അതിന് ഉണ്ണി ഷഫീക്കിന്റെ സന്തോഷം കൊടുത്തു. പിന്നെ നമ്മളൊക്കെ സുഹൃത്തുക്കളാണ്.

എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടെങ്കില്‍ ഫോണില്‍ വിളിച്ച് പേഴ്‌സണലി പറയാമല്ലോ. ഓണ്‍ലൈന്‍ മാധ്യമത്തോട് പറയുന്നതല്ലല്ലോ ശരി. അതിന് മാത്രമാണ് താന്‍ എതിര്. ഒന്നില്ലെങ്കില്‍ തന്നെ വിളിച്ച് പറഞ്ഞിട്ട് ‘അമ്മ’ സംഘടന വഴി അങ്ങനെ തീര്‍ക്കാവുന്ന പ്രശ്നമായിരുന്നു. അങ്ങനെ വേറെ വഴികള്‍ ഉണ്ടായിരുന്നു.

നമ്മുക്ക് പ്രശ്നം ഉണ്ടാക്കാന്‍ എളുപ്പമാണ്. പരിഹരിക്കാനാണ് പാട്. അത് മനസ്സില്‍ മുറിവായി കിടക്കും. അവനെ തിരിച്ചു കൊണ്ടുവരാന്‍ തങ്ങള്‍ എല്ലാ സപ്പോര്‍ട്ടും ഉണ്ടായിരുന്നു. താന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ബാലയെ ബാധിക്കുന്ന മകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അതില്‍ തങ്ങളുടെ എല്ലാം പൂര്‍ണ പിന്തുണ ഉണ്ടാകുമെന്ന്.

അങ്ങനെ നിന്നിട്ടും അതില്‍ വിള്ളല്‍ വന്നപ്പോള്‍ വിഷമമായി എന്നാണ് ടിനി ടോം ഒരു അഭിമുഖത്തില്‍ പറയുന്നത്. ‘ഷെഫീക്കിന്റെ സന്തോഷം’ സിനിമയില്‍ അഭിനയിച്ചിട്ടും തനിക്ക് ഉണ്ണി മുകുന്ദന്‍ പ്രതിഫലം നല്‍കിയില്ലെന്ന് പറഞ്ഞായിരുന്നു ബാല പ്രതികരിച്ചത്. മാധ്യമങ്ങളോട് ആയിരുന്നു ഇക്കാര്യം ബാല ആദ്യം വ്യക്തമാക്കിയത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം