അയാള്‍ ആ നടിയെ കേറി പിടിച്ചു, ഞാന്‍ ഷോക്കായി പോയി, മമ്മൂക്ക അയാളെ ഇറക്കിവിട്ടു; ദുരനുഭവം പറഞ്ഞ് ടിനി ടോം

ഷൂട്ടിംഗ് ഇല്ലാത്തപ്പോള്‍ സ്‌റ്റേജ് ഷോകളുമായി വിദേശ പര്യടനങ്ങളിലായിരിക്കും താരങ്ങള്‍. സ്‌പോണ്‍സര്‍മാര്‍ വഴിയാണ് താരങ്ങള്‍ വിദേശത്ത് ഷോകള്‍ അവതരിപ്പിക്കാനായി പോകുന്നത്. എന്നാല്‍ വ്യാജ സ്‌പോണ്‍സര്‍മാര്‍ കാരണം ഒരുപാട് ദുരനുഭവങ്ങള്‍ വിദേശത്ത് പരിപാടി അവതരിപ്പിക്കാന്‍ പോകുമ്പോള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് ടിനി ടോം.

ഒരിക്കല്‍ നടി ചഞ്ചലിനെ കയറിപ്പിടിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട് എന്നാണ് ടിനി ടോം പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ദുരനുഭവങ്ങള്‍ ടിനി ടോം പറഞ്ഞത്. ”ഗള്‍ഫ് യാത്രകളാണ് എനിക്ക് സാമ്പത്തികമായി സ്റ്റെബിലിറ്റി തന്നത്. എന്റെ ആദ്യത്തെ വീടിന്റെ ഓരോ ഇഷ്ടികയിലും ഗള്‍ഫ് മലയാളികളുടെ വിയര്‍പ്പുണ്ട്.”

”തുടക്കകാലത്ത് സ്റ്റേജ് ഷോകള്‍ക്കായി വിദേശത്ത് ചെല്ലുമ്പോള്‍ സ്‌പോസര്‍മാര്‍ക്കൊപ്പം മറപറ്റി വന്ന് ആളാന്‍ ശ്രമിക്കുന്ന ചില ആളുകളില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ദിലീപിന്റെ കൂട്ടുകാരനാണെന്നും മമ്മൂട്ടിയേയും ഭാവനയേയും അറിയാമെന്നൊക്കെ പറഞ്ഞ് ഒരാള്‍ ഞങ്ങള്‍ക്ക് മുമ്പില്‍ ഒരുപാട് നാടകം കളിച്ചിരുന്നു. പിന്നീടാണ് മനസിലായത് എല്ലാം നുണയായിരുന്നുവെന്ന്.”

”ഒരിക്കല്‍ ഗള്‍ഫില്‍ പോയപ്പോള്‍ ഒരാളെ ഞാന്‍ പരിചയപ്പെട്ടിരുന്നു. ഫിസിക്കല്‍ ബൈബിളുണ്ടെന്ന് പറഞ്ഞ് അയാളുടെ വീട്ടിലേക്ക് എന്നെ കൊണ്ടുപോവുകയൊക്കെ ചെയ്തിരുന്നു. അത് എന്ത് ബൈബിളാണെന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല. സ്‌പോര്‍ട്‌സ് കാര്‍ അടക്കം വാടകയ്ക്ക് എടുത്ത് വന്ന് എന്നെ ഞെട്ടിക്കാന്‍ അയാള്‍ ശ്രമിച്ചിരുന്നു.”

”ഒരു ദിവസം ഇയാള്‍ ഞങ്ങള്‍ ഷോ ചെയ്യുമ്പോള്‍ സ്റ്റേജിന്റെ ഫ്രണ്ടില്‍ തന്നെ വന്നിരുന്ന് പെര്‍ഫോം ചെയ്യുമ്പോള്‍ ഉച്ചത്തില്‍ ഞങ്ങളുടെ പേര് വിളിക്കുകയായിരുന്നു. ഞങ്ങളുമായൊക്കെ അടുത്ത ബന്ധമുണ്ടെന്ന് കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അത്. അങ്ങനെ അത് കഴിഞ്ഞപ്പോള്‍ ഇയാള്‍ വന്ന് പറഞ്ഞു ചഞ്ചലിനെ ഒന്ന് പരിചയപ്പെടുത്തി തരണമെന്ന്.”

”മര്യാദയ്‌ക്കൊക്കെ പെരുമാറണമെന്ന് പറഞ്ഞാണ് ചഞ്ചലിനെ ഇയാള്‍ക്ക് പരിചയപ്പെടുത്തി കൊടുത്തത്. പക്ഷെ ഇയാള്‍ ചഞ്ചലിനെ കേറി പിടിച്ചു. ചക്കരകുടം കണ്ടാല്‍ കയ്യിടാന്‍ തോന്നുമെന്നാണ് ഞാന്‍ പ്രതികരിച്ചപ്പോള്‍ അയാള്‍ പറഞ്ഞ മറുപടി. ഞാന്‍ ഷോക്കായി നിന്നൊരു സംഭവമായിരുന്നു അത്. ഞാന്‍ ആകെ തകര്‍ന്നുപോയി. മമ്മൂക്കയ്ക്ക് ഇത്തരക്കാരെ കണ്ടാല്‍ പെട്ടന്ന് മനസിലാകും. ഇയാളെ കണ്ടതും മമ്മൂക്കയ്ക്ക് പന്തികേട് മണത്തു. കണ്ടപാടെ മമ്മൂക്ക അയാളെ ഇറക്കിവിട്ടു” എന്നാണ് ടിനി ടോം പറയുന്നത്.

Latest Stories

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല