എന്റെ പേര് 'ടിനി ടോം' എന്നല്ല, യഥാര്‍ത്ഥ പേര് മറ്റൊന്നാണ്, പാസ്‌പോര്‍ട്ടില്‍ വരെ ആ പേരാണ് ഉള്ളത്; തുറന്നു പറഞ്ഞ് ടിനി ടോം

തന്റെ പേര് ‘ടിനി ടോം’ എന്ന് ആയിരുന്നില്ലെന്ന് നടന്‍ ടിനി ടോം. തന്റെ യഥാര്‍ത്ഥ പേര് വെളിപ്പെടുത്തിയാണ് ടിനി ടോം രംഗത്തെത്തിയിരിക്കുന്നത്. ഒരു അഭിമുഖത്തിനിടെയാണ് ടിനി ടോം ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. പാസ്‌പോര്‍ട്ടില്‍ ഇപ്പോഴും പഴയ പേര് തന്നെയാണെന്നും ടിനി വ്യക്തമാക്കി.

ടൈനി എന്നായിരുന്നു എന്റെ പേര്. ചെറുപ്പത്തില്‍ എന്റെ ആന്റിയാണ് ടൈനി എന്ന പേര് ഇട്ടത്. പ്രൊനൗണ്‍സ് ചെയ്തപ്പോള്‍ ടിനി എന്നായതാണ്. എഴുതുമ്പോള്‍ TINY എന്നാണ്. അത് പ്രൊനൗണ്‍സ് ചെയ്യുമ്പോള്‍ ടൈനി എന്നേ വരുകയുള്ളു. നമ്മള്‍ ജനിക്കുമ്പോള്‍ കുഞ്ഞായിരിക്കില്ലേ..

ആ ഷേപ്പ് കണ്ടപ്പോള്‍ ടൈനി എന്ന് എന്റെ ആന്റി വിളിച്ചത്. അത് വലുതായി ഈ മുളനീളം വയ്ക്കുമെന്ന് അറിയില്ലായിരുന്നു. മുള അങ്ങനെ ആണല്ലോ, നടുമ്പോള്‍ ഇത്തിരിയല്ലേ ഉണ്ടാവുകയുള്ളൂ. ഇത് എവിടം വരെ പോകുമെന്ന് അറിയാന്‍ പറ്റില്ലല്ലോ. പിന്നെ അത് വെട്ടി നിര്‍ത്തേണ്ടി വരും.

അങ്ങനെ അത് വെട്ടി നിര്‍ത്തിയതാണ് ഇപ്പോള്‍. ഇപ്പോഴും ടൈനി എന്ന് തന്നെയാണ് പാസ്പോര്‍ട്ടിലും എല്ലായിടത്തും എന്നാണ് ടിനി ടോം പറയുന്നത്. അതേസമയം, തനിക്ക് മമ്മൂട്ടിയോടുള്ള ആരാധനയെ കുറിച്ചും മമ്മൂട്ടി തുറന്നു പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ ഫാന്‍ ആയിരുന്ന തന്റെ അമ്മ ചെറുപ്പത്തിലേ അദ്ദേഹത്തിന്റെ സിനിമകള്‍ കാണിക്കുമായിരുന്നു.

അങ്ങനെ താന്‍ അറിയാതെ തന്നെ മമ്മൂക്കയെ ഇഷ്ടപ്പെടുന്ന ഒരാളായി മാറി. താന്‍ പഠിച്ചു കൊണ്ടിരുന്ന സമയത്തൊക്കെ അദ്ദേഹം മനോരമയിലൊക്കെ എഴുതുമായിരുന്നു. അതൊക്കെ കംപ്ലീറ്റ് ഫോളോ ചെയ്യുമായിരുന്നു. ഇപ്പോഴും മിസ്‌കോള്‍ അടിച്ചാല്‍ അപ്പോള്‍ തിരിച്ചു വിളിക്കുന്ന ഒരാളാണ് മമ്മൂക്ക എന്നാണ് ടിനി ടോം പറയുന്നത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി