അത്രത്തോളം വേദനിപ്പിക്കുന്നുണ്ട്, മമ്മൂക്കയുടെ സിനിമകളുടെ ഭാഗമാവാന്‍ പറ്റുന്നില്ല.. നശിച്ച് കാണാന്‍ ആഗ്രഹമുള്ള കുറച്ച് പേരുണ്ട്: ടിനി ടോം

തനിക്ക് ഇപ്പോള്‍ മമ്മൂട്ടി സിനിമയുടെ ഭാഗമാവാന്‍ സാധിക്കുന്നില്ലെന്ന പരാതിയുമായി ടിനി ടോം. മമ്മൂട്ടി സിനിമകളില്‍ ബോഡി ഡബിള്‍ ആയി എത്തിയിട്ടുള്ള താരമാണ് ടിനി ടോം. അതുകൊണ്ട് മമ്മൂട്ടി സിനിമയുടെ ലൊക്കേഷനില്‍ ചെന്നാല്‍ ബോഡി ഡബിള്‍ ആയി ഫൈറ്റ് സീന്‍ ചെയ്യാന്‍ വന്നതാണെന്ന് പറയും. ‘ടര്‍ബോ’ സിനിമ എത്തിയപ്പോഴും ഇങ്ങനെയുള്ള വിമര്‍ശനങ്ങള്‍ വന്നിരുന്നു എന്നാണ് ടിനി ടോം പറയുന്നത്.

”ആകെ മൂന്ന് പടത്തില്‍ മാത്രമെ മമ്മൂക്കയുടെ ബോഡി ഡബിളായി ഞാന്‍ അഭിനയിച്ചിട്ടുള്ളു. കുറച്ചുനാള്‍ മുമ്പ് കണ്ണൂര്‍ സ്‌ക്വാഡിന്റെ ലൊക്കേഷനില്‍ പോയിരുന്നു. അവിടെ വെച്ച് മമ്മൂക്ക എന്നോട് പറഞ്ഞു. നീ എന്റെ അടുത്തിരുന്നാല്‍ ആളുകള്‍ പറയും എന്റെ ഫൈറ്റ് ചെയ്തത് നീയാണെന്ന്.”

”അത്രത്തോളം വേദനിപ്പിക്കുന്നുണ്ട്. കലാകാരന്‍ നശിച്ച് കാണാന്‍ ആഗ്രഹമുള്ള കുറച്ച് പേരുണ്ട്. മമ്മൂക്ക സ്വന്തമായാണ് ഫൈറ്റ് ചെയ്യുന്നത്. ടര്‍ബോ ഇറങ്ങിയപ്പോഴും ഇത്തരത്തിലുള്ള ചില മെസേജുകളും മറ്റും വന്നിരുന്നു. മമ്മൂക്ക കഷ്ടപ്പെട്ടാണ് ഒരോന്ന് ചെയ്യുന്നത്. അത് പരിഹസിക്കപ്പെടുമ്പോള്‍ ബാധിക്കുന്നത് എനിക്കാണ്.”

”മമ്മൂക്കയുടെ സിനിമയുടെ ഭാഗമാകാന്‍ പറ്റാത്ത അവസ്ഥയാണ്. ഉടന്‍ വരും ഡ്യൂപ്പാണെന്നുള്ള പരിഹാസം. അദ്ദേഹം തന്നെയാണ് എല്ലാ റിസ്‌ക്കി ഷോട്ടുകളിലും അഭിനയിക്കുന്നത്. മമ്മൂക്കയുടെ ഓറ എന്താണെന്ന് നമുക്ക് അറിയാവുന്നതല്ലേ” എന്നാണ് ടിനി ടോം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, അണ്ണന്‍ തമ്പി, ഈ പട്ടണത്തില്‍ ഭൂതം, പാലേരി മാണിക്യം എന്നീ സിനിമകളിലാണ് മമ്മൂട്ടിയുടെ ബോഡി ഡബിള്‍ ആയി ടിനി ടോം വേഷമിട്ടത്. മമ്മൂട്ടി നായകനായ രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് എന്ന ചിത്രത്തിലൂടെയാണ് താരത്തിന് കരിയര്‍ ബ്രേക്ക് ലഭിക്കുന്നത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി