ബൗണ്‍സര്‍മാരെയും കൊണ്ട് വന്ന നടന് പറ്റിയത്; അനുഭവം പങ്കുവെച്ച് ടിനി ടോം

ടിനി ടോം പറഞ്ഞ ഒരു തമാശ വൈറലായി മാറിയിരിക്കുകയാണ്. കൗമുദി മൂവീസ് യൂട്യൂബ് ചാനല്‍ പരിപാടിയില്‍ ടിനി പറഞ്ഞ അനുഭവമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. നമുക്ക് യോഗ്യതയുണ്ടെങ്കിലെ എന്തെങ്കിലും കൊണ്ട് നടക്കാന്‍ പാടുള്ളൂ. ചമയുമ്പോള്‍ നമുക്കതിന് യോഗ്യതയുണ്ടോ എന്നുള്ളതും കൂടി ആലോചിക്കണം എന്ന സന്ദേശം നല്‍കാനാണ് കളി എന്ന സിനിമയുടെ സെറ്റിലെ അനുഭവം ടിനി പറയുന്നത്.

ടിനിയുടെ വാക്കുകള്‍

കളിയില്‍ അഭിനയിക്കുന്ന ഒരു നടന്‍ ഒരു ദിവസം ടിനിക്ക് ബൗണ്‍സര്‍മാരെ ആവശ്യമുണ്ടോ നാളെ ഗോള്‍ഡ് സൂക്കിലല്ലെ ചിത്രീകരണം എന്ന് ചോദിച്ചു. എന്നാല്‍ എനിക്ക് വേണ്ടെന്നും അവിടെ സ്ഥിരമായി നടക്കുന്നയാളെന്നും മറുപടി നല്‍കി. അടുത്ത ദിവസം ആറ്, ഏഴ് ബൗണ്‍സര്‍മാരുടെ നടുവില്‍ കൂടി ഈ നടന്‍ നടന്നുവരുന്നു. മോഹന്‍ലാലിനും മമ്മൂട്ടിക്കും പോലും ഇത്തരം ബൗണ്‍സര്‍മാരില്ല. ആര്‍ക്കാണ് ഇത്രയും ബൗണ്‍സര്‍മാര്‍ എന്നതറിഞ്ഞതോടെ ആളുകള്‍ ചിരി തുടങ്ങി.

സാധാരണ പച്ചവെള്ളം ഷൂട്ടിംഗിന് പുറത്തുനിന്നും വന്നവര്‍ ചോദിച്ചാല്‍ കൊടുക്കുന്നതില്‍ ദേഷ്യം വരുന്നവരാണ് പ്രൊഡക്ഷന്‍. ഒരാള്‍ 12 ചപ്പാത്തി വീതമാണ് ഈ ബൗണ്‍സര്‍മാര്‍ തിന്നത്. ഒപ്പം ഐസ്‌ക്രീം കൂടി കഴിച്ചു.

പിന്നീട് പലയിടത്തും ഈ സെക്യൂരിറ്റിയെയും കൊണ്ട് നടന്‍ നടന്നു. മെട്രോയുടെ ഹൈബി ഈഡനും എംഎല്‍എയും അടക്കം പങ്കെടുത്ത പരിപാടിയില്‍ വിളിക്കാതെ തന്നെ ഈ നടന്റെ എന്റെ കൂടെ സെക്യൂരിറ്റിയുമായി എത്തി. എംപി പോലും ആര്‍ക്കാണ് സെക്യൂരിറ്റി എന്ന് ചോദിക്കുന്ന അവസ്ഥയായി. ഇത്തരത്തില്‍ മൂവാറ്റുപുഴയില്‍ ഒരു ഉദ്ഘാടനത്തിന് പോയപ്പോഴും ഈ നടനും ബൗണ്‍സര്‍മാരും ഒപ്പം വന്നു അന്ന് ബാബുരാജും ഉണ്ടായിരുന്നു.

അവിടെയും ആര്‍ക്കാണ് സെക്യൂരിറ്റി എന്ന ചോദ്യം ഉണ്ടായി. അവിടുന്ന് രാത്രി തന്നെ ഞാനും ബാബു രാജും തിരിച്ചുവന്നു. എന്നാല്‍ നടന്‍ അവിടെ തങ്ങി. രാവിലെ ഈ സെക്യൂരിറ്റിക്കാര്‍ ഇയാളെ വിട്ട് അടുത്ത പരിപാടിക്ക് പോയി. ഒരു സെക്യൂരിറ്റി സ്ഥാപനം എന്തോ ആവശ്യത്തിന് വിളിച്ചുവരുത്തിയതാണ് ഇവരെ. എന്നാല്‍ അത് നടന്നില്ല. ഇവര്‍ക്ക് നാലഞ്ച് ദിവസം വെറുതെ നില്‍ക്കണം. ആ സമയത്ത് ഈ സ്ഥാപനം നടന് ഫ്രീയായി ഇവരെ നല്‍കിയതാണ്. ഭക്ഷണം മാത്രം നല്‍കിയാല്‍ മതിയെന്നായിരുന്നു

Latest Stories

കരുവന്നൂർ കള്ളപ്പണ കേസില്‍ നിര്‍ണായക നീക്കവുമായി ഇഡി; സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകും

മണിയുടെ ആഗ്രഹം നിറവേറ്റാന്‍ നടന്റെ മകള്‍; കൂട്ടുകാരിയുടെ വ്‌ളോഗില്‍ സംസാരിച്ച് ശ്രീലക്ഷ്മി

IPL 2025: എന്തൊക്കെയായിരുന്നു മലപ്പുറം കത്തി, മിഷീന്‍ ഗണ്ണ്, എല്ലാം അതോടെ തീര്‍ന്നു, ആര്‍സിബി-ഡല്‍ഹി മത്സരത്തിലെ പ്രധാന വഴിത്തിരിവ് എന്താണെന്ന് തുറന്നുപറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം

കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സിൽ പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ

'ബഡ്സ് സ്കൂളിന് ആർഎസ്എസ് നേതാവ് ഹെഡ്‌ഗെവാറിൻ്റെ പേര്'; പ്രധിഷേധിച്ച് ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ, തറക്കല്ലിട്ട സ്ഥലത്ത് വാഴനട്ടു

CSK UPDATES: ടീമിനെ നയിക്കുക ഒരു "യുവ വിക്കറ്റ് കീപ്പർ", ചെന്നൈ സൂപ്പർ കിങ്‌സ് പുറത്തുവിട്ട വിഡിയോയിൽ ഋതുരാജ് ഗെയ്ക്‌വാദ് പറയുന്നത് ഇങ്ങനെ

ഇഷ്ട നമ്പറിനായി വാശിയേറിയ മത്സരം, പണമെറിഞ്ഞ് നേടി കുഞ്ചാക്കോ ബോബന്‍; ലേലത്തില്‍ നിന്നും പിന്മാറി നിവിന്‍ പോളി

'ബീച്ചിലെ 38 കടകൾ പൂട്ടാനാണ് നിർദേശം നൽകിയത്, സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി'; വിശദീകരണവുമായി പൊലീസ്

CSK UPDATES: അന്ന് ലേലത്തിൽ ആർക്കും വേണ്ടാത്തവൻ, ഇന്ന് ഋതുരാജിന് പകരമായി ആ താരത്തെ കൂടെ കൂട്ടാൻ ചെന്നൈ സൂപ്പർ കിങ്‌സ്; വരുന്നത് നിസാരക്കാരനല്ല

'വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു'; മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവ്