റിവ്യൂ ചെയ്ത് നശിപ്പിക്കാന്‍ സാധിക്കില്ല, എന്നാല്‍ ആദ്യ ദിവസത്തെ കളക്ഷനെ ബാധിക്കും; 'ചാവേര്‍' ഡീഗ്രേഡിംഗിനെതിരെ ടിനു പാപ്പച്ചന്‍

‘ചാവേര്‍’ സിനിമയ്‌ക്കെതിരെ നടക്കുന്ന ഡീഗ്രേഡിംഗിനെതിരെ പ്രതികരിച്ച് സംവിധായകന്‍ ടിനു പാപ്പച്ചനും നിര്‍മ്മാതാവ് അരുണ്‍ നാരായണനും. നല്ലൊരു സിനിമയെ റിവ്യൂ ചെയ്ത് നശിപ്പിക്കാന്‍ സാധിക്കില്ലെന്നും എന്നാല്‍ ആദ്യ ദിനങ്ങളിലെ കളക്ഷനെ അത് ബാധിക്കുമെന്നും ടിനു പാപ്പച്ചന്‍ പ്രസ് മീറ്റില്‍ പറഞ്ഞു.

ഒക്ടോബര്‍ 5ന് ആണ് കുഞ്ചാക്കോ ബോബന്‍ നായകനായ ചാവേര്‍ തിയേറ്ററിലെത്തുന്നത്. എന്നാല്‍ ആദ്യ ദിനം തന്നെ നെഗറ്റീവ് റി”നല്ല സിനിമയെ റിവ്യൂ ചെയ്തു നശിപ്പിക്കാന്‍ കഴിയില്ല. പക്ഷേ നല്ല സിനിമയുടെ ആദ്യ ദിനങ്ങളിലെ കലക്ഷനെ അത് ഭയങ്കരമായി ബാധിക്കും. അതുകൊണ്ടാണ് ഹൈക്കോടതി പറഞ്ഞ കാര്യത്തോട് ഞാന്‍ യോജിക്കുന്നത്.”

”റിവ്യൂ ചെയ്യേണ്ടവര്‍ക്ക് ചെയ്യാം ഒരു കുഴപ്പവുമില്ല അത് ഒരാഴ്ച കഴിഞ്ഞ് ചെയ്താല്‍ ഓക്കേ ആണ്. നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് പ്രശ്‌നം വരുന്നില്ല. ഒരു ഫിലിം മേക്കറിന് അപ്പുറത്ത് സിനിമക്ക് പണം മുടക്കുന്ന ഒരു ഇന്‍വെസ്റ്റര്‍ ഉണ്ടല്ലോ.”

”പണ്ട് നമ്മുടെ നാട്ടിലെ തിയേറ്ററുകളില്‍ ആവറേജ് ഹിറ്റ്, സൂപ്പര്‍ ഹിറ്റ് എന്നിങ്ങനെ പല കാറ്റഗറിയില്‍ ആയിരുന്നു സിനിമ ഉണ്ടായിരുന്നത്. ഇന്ന് രണ്ടു തരാം കാറ്റഗറിയെ ഉള്ളൂ ഒന്ന് സൂപ്പര്‍ ഹിറ്റ്, രണ്ടു ഫ്‌ലോപ്പ്. ആവറേജ് ഹിറ്റ് എന്നിവ ഉണ്ടാകാനുള്ള അവസരം നിങ്ങള്‍ നല്‍കുന്നില്ല. നിങ്ങള്‍ തന്നെ ഒന്ന് പരിശോധിച്ച് നോക്കുക.”

”ഞാന്‍ ഒരു പടം എടുത്തു എല്ലാവരും അത് സൂപ്പര്‍ ആണെന് പറയണം എന്ന് ഞങ്ങള്‍ പറയുന്നില്ല, അത് പ്രേക്ഷകന് തീരുമാനിക്കാം. പടം എടുത്ത് തിയേറ്ററില്‍ ഓടിക്കഴിഞ്ഞാല്‍ സംവിധായകനോ എഴുത്തുകാരനോ ഒന്നും പിന്നെ ഒരു അവകാശവുമില്ല. അത് ഉറപ്പായും പ്രേക്ഷകരുടെ തീരുമാനത്തിന് വിട്ടുകൊടുക്കുവാണ്.”

”പക്ഷേ ഇന്‍ഡസ്ട്രിയെ സപ്പോര്‍ട്ട് ചെയ്യുന്ന രീതിയിലും ഇതിനെ കാണാമല്ലോ” എന്നാണ് ടിനു പാപ്പച്ചന്‍ പറയുന്നത്. സിനിമ ഒരു വലിയ പണച്ചെലവുള്ള വ്യവസായമാണ്. അതിനെ ആശ്രയിച്ചു നില്‍ക്കുന്നവരാണ് റിവ്യൂ ചെയ്യുന്നവരും. അതുകൊണ്ടു തന്നെ സിനിമ ഇറങ്ങിയ ഉടന്‍ മോശം റിവ്യൂ ചെയ്ത് സിനിമയെ തകര്‍ക്കുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണെന്ന് നിര്‍മ്മാതാവ് അരുണും പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം