'നിനക്ക് വേലക്കാരിയുടെ റോളല്ലേ നിലത്തിരുന്നാൽ മതി'; പുതുമുഖമായതിനാൽ സെറ്റിൽ ബുള്ളിയിങ് നേരിട്ടുവെന്ന് വെളിപ്പെടുത്തി അർച്ചന കവി

നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് അർച്ചന കവി. നീലത്താമര എന്ന അരങ്ങേറ്റ ചിത്രത്തിലെ കുഞ്ഞിമാളു എന്ന കഥാപാത്രത്തെ ആരാധകർ ഏറ്റെടുത്തിരുന്നു. എം. ടി വാസുദേവൻ നായരുടെ രചനയിൽ ലാൽ ജോസ് സംവിധാനം ചെയ് സിനിമയാണ് നീലത്താമര. 1979 കാലഘട്ടത്തിൽ റിലീസ് ചെയ്‌ത മലയാളം ക്ലാസിക് ചിത്രമായ നീലത്താമരയുടെ തന്നെ പുനരാവിഷ്‌കരണമായിരുന്നു 2009ൽ റിലീസ് ചെയ്‌ത ഈ ചിത്രം. ഇപ്പോഴിതാ ചിത്രത്തിൽ തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങളെപ്പറ്റി തുറന്ന് പറയുകയാണ് അർച്ചന കവി. ഗൃഹലക്ഷ്‌മിക്ക് നൽകിയ അഭിമുഖമാണ് ശ്രദ്ധനേടുന്നത്.

നീലത്താമരയിൽ പുതുമുഖമായതിനാൽ സെറ്റിൽ ബുള്ളിയിങ് ഉണ്ടായിരുന്നുവെന്നാണ് അഭിമുഖത്തിൽ അർച്ചന വെളിപ്പെടുത്തിയത്. നിലത്ത് ഇരിക്കാൻ പോലും തന്നോട് പറഞ്ഞിട്ടുണ്ടെന്നും അർച്ചന പറയുന്നു. സത്യം പറഞ്ഞാൽ നീലത്താമര ചെയ്യുന്ന സമയത്ത് എനിക്ക് എം.ടി സാറിന്റെ വലിപ്പം അറിയില്ലായിരുന്നു. കുഞ്ഞിമാളു ആകാൻ ആ അറിവില്ലായ്‌മ എന്നെ സഹായിച്ചു. സ്കൂളിൽ നിന്ന് ഒരു നാടകം ചെയ്യാൻ പോകും പോലെയാണ് ഞാൻ നീലത്താമരയുടെ സെറ്റിലേക്ക് ചെന്നതെന്നും അർച്ചന കവി പറയുന്നു.

എം.ടി സാർ ഒരിക്കലും അദ്ദേഹത്തിന്റെ പാണ്ഡിത്യം നമുക്ക് മുന്നിൽ കാണിക്കില്ല. ഞാൻ സാറിനോട് മലയാളത്തിൽ സംസാരിച്ചപ്പോൾ അദ്ദേഹത്തിൻ്റെ മറുപടി ഇംഗ്ലീഷിലായിരുന്നു. ഞാൻ ഡൽഹിയിൽ നിന്നാണെന്നും മലയാളത്തെക്കാൾ ഇംഗ്ലീഷാണ് ഈ കൊച്ചിന് തലയിൽ കേറുക എന്നും അദ്ദേഹത്തിന് മനസിലായി. അതുപോലെ ഞാൻ പുതുമുഖം ആയതിനാൽ സെറ്റിൽ ചെറിയ രീതിയിൽ ബുള്ളിയിങ് ഉണ്ടായിരുന്നു. നിനക്ക് വേലക്കാരിയുടെ റോളല്ലേ…, നിലത്തിരുന്നാൽ മതി എന്നെല്ലാം ഒരാൾ വന്ന് പറഞ്ഞുവെന്നാണ് അച്ഛനെ കവി പങ്കുവെക്കുന്നത്.

ഒരുദിവസം എം.ടി സാർ ഒന്നിച്ചിരുന്ന് കഴിക്കാൻ എന്നെ വിളിച്ചു. അപ്പോൾ നേരത്തെ പരിഹസിച്ച ആൾ വന്ന് വീണ്ടും എന്തൊക്കെയോ പറഞ്ഞു. അതോടെ ഞാൻ പരിഭ്രമിച്ചുപോയി. എന്റെ വെപ്രാളം സാറിന് മനസിലായോ എന്നറിയില്ല. അദ്ദേഹം എന്നോട് സംസാരിച്ചുകൊണ്ട് ചോറ് ഉരുളയാക്കി കഴിച്ച് തുടങ്ങി. അത് കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നി എന്നാണ് അർച്ചന കവി പറഞ്ഞത്.

നീലത്താമരയിലെ കുഞ്ഞിമാളു എന്ന കഥാപാത്രത്തെ അർച്ചന അവിസ്‌മരണീയമാക്കിയിരുന്നു. 15ൽ അധികം മലയാള സിനിമകളിലും രണ്ട് തമിഴ് ചിത്രങ്ങളിലും ഒരു തെലുങ്ക് സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും അർച്ചന ഇന്നും മലയാളികൾക്ക് കുഞ്ഞിമാളുവാണ്. അതിന് മുകളിൽ നിൽക്കുന്നൊരു കഥാപാത്രം അർച്ചനയുടെ കരിയറിൽ സംഭവിച്ചിട്ടുണ്ടോയെന്ന് ചോദിച്ചാലും സംശയമാണ്. സീരിയലിലും മുഖം കാണിച്ചിട്ടുള്ള അർച്ചന തുടക്ക കാലത്ത് അവതാരകയായും ആരാധകരെ സമ്പാദിച്ചിരുന്നു.

Latest Stories

നിരവധി പരാതികള്‍, വനം ഭേദഗതി ബില്ല് ഉടന്‍ അവതരിപ്പിക്കില്ല; തീരുമാനം അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന് ശേഷം

വിദ്യാര്‍ത്ഥിനികള്‍ പീച്ചി ഡാം റിസര്‍വോയറില്‍ വീണ സംഭവം; ചികിത്സയിലിരിക്കെ ഒരാള്‍ക്ക് കൂടി ദാരുണാന്ത്യം

നിറമില്ല, ഇംഗ്ലീഷ് സംസാരിക്കാനും അറിയില്ല; ഭര്‍ത്താവിന്റെ നിരന്തര പീഡനത്തനൊടുവില്‍ യുവതിയുടെ ആത്മഹത്യ

വിദ്യാര്‍ത്ഥികളെക്കൊണ്ട് ശൗചാലയം വൃത്തിയാക്കിയ സംഭവം; പ്രധാനധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

നാല് കുഞ്ഞുങ്ങളെ കനാലിലേക്കെറിഞ്ഞ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

എല്ലാവര്‍ക്കും ജാമ്യം വേണം; ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂര്‍

എന്താണ് കോഹ്‌ലി ഇത് ഇത്രയും പണം കൊടുത്തിട്ട് ഇമ്മാതിരി ഭക്ഷണമോ, കൊല വിലയും ദുരന്ത ഫുഡും; എക്‌സിലെ കുറിപ്പ് വൈറൽ

'കോവിഡ് ഇന്ത്യന്‍ സര്‍ക്കാരിലെ വിശ്വാസം തകര്‍ത്തു, ഭരണകക്ഷി വന്‍ പരാജയമേറ്റുവാങ്ങി'; സക്കര്‍ബര്‍ഗിന്റെ പരാമര്‍ശത്തില്‍ മെറ്റയ്ക്ക് പാര്‍ലമെന്ററി സമിതി സമന്‍സ് അയക്കുമെന്ന് ബിജെപി എംപി

വയനാട് ഉരുൾപൊട്ടൽ: കാണാതായവരെ മരിച്ചതായി പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനം

കുംഭ മേളയ്ക്കിടെ കുഴഞ്ഞുവീണ് സ്റ്റീവ് ജോബ്സിന്റെ ഭാര്യ