ബേസിലിനെ കുറിച്ച് ഇങ്ങനെയൊരു സീരിയസ് പോസ്റ്റ് , നാടകീയത തോന്നുന്നു, എന്നാലും കിടക്കട്ടെ; ബേസിലിനെ കുറിച്ച് ടൊവീനോ

സിംഗപ്പൂരില്‍ വെച്ച് നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ്‌സില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ബേസില്‍ ജോസഫിന് അഭിനന്ദനവുമായി ടൊവിനോ തോമസ്. സുഹൃത്തെന്ന നിലയിലും നടനെന്ന നിലയിലും ഏറെ സന്തോഷത്തോടെയാണ് ബേസിലിന്റെ വളര്‍ച്ച നോക്കിക്കാണുന്നതെന്ന് ടൊവിനോ പറയുന്നു.

”ഒരു സുഹൃത്തെന്ന നിലയിലും അവന്റെ സംവിധാനത്തില്‍ അഭിനയിച്ചിട്ടുള്ള ഒരു നടനെന്ന നിലയിലും ഒരുമിച്ച് പല സിനിമകളിലും അഭിനയിച്ചിട്ടുള്ള നടനെന്ന നിലയിലും ഞാന്‍ ഏറെ സന്തോഷത്തോടെ അഭിമാനത്തോടെ നോക്കിക്കാണുന്ന വളര്‍ച്ചയാണ് ബേസില്‍ ജോസഫിന്റേത്.

ഒരുപക്ഷേ ഈ അവാര്‍ഡ് വാങ്ങിക്കഴിഞ്ഞ് അവന്‍ അതേ വേദിയിലിരുന്ന് ഏറ്റവും ആദ്യം ഫോണില്‍ വിളിച്ചതും എന്നെയായിരിക്കും. മിന്നല്‍ മുരളിക്ക് വേണ്ടി ബേസില്‍ ഈ അംഗീകാരം ഏറ്റുവാങ്ങുമ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് ഒരേ സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് എന്നുള്ളത് മറ്റൊരു നിമിത്തമായിരിക്കും

ഇനിയും കീഴടക്കാന്‍ ഉയരങ്ങളേറെയാണ്. വളരുക വളരുക മാനം മുട്ടെ വളരുക !

ബേസിലിനെക്കുറിച്ച് ഇങ്ങനെയൊരു സീരിയസ് പോസ്റ്റ് എന്റെ ടൈംലൈനില്‍ കാണുന്നതില്‍ നാടകീയത തോന്നുന്നു. എന്നാലും കിടക്കട്ടെ.”-ടൊവിനോ തോമസ് പറഞ്ഞു. നന്ദി അളിയാ, എന്റെ കണ്ണ് നിറഞ്ഞു… .സെഡ് ആയി” എന്നായിരുന്നു ടൊവിനോയ്ക്ക് ബേസിലിന്റെ മറുപടി.

Latest Stories

നീ എത്ര ദുരന്തം ആയാലും ഞാൻ പിന്തുണക്കും, നിന്റെ കഴിവ് എനിക്ക് നന്നായി അറിയാം; ഇതിഹാസം തന്നോട് പറഞ്ഞതായി വെളിപ്പെടുത്തി സഞ്ജു സാംസൺ

മഞ്ഞപ്പിത്തം; രോഗബാധിതരുള്ള കളമശ്ശേരിയിലെ വാർഡുകളിൽ ഇന്ന് മെഡിക്കൽ ക്യാമ്പ്, രോഗലക്ഷണങ്ങൾ ഉള്ളത് മുപ്പത്തിലധികം പേർക്ക്

ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി രണ്ട് മരണം; 50 വയസുകാരനായ ഡോക്ടർ പിടിയിൽ

BGT 2024: ഓസ്‌ട്രേലിയ കാണിക്കുന്നത് മണ്ടത്തരം, അവന്മാർക്ക് ബോധമില്ലേ"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

സിനിമ കാണാതെ ഇറങ്ങിപ്പോയോ? കാണാത്ത ഭാഗത്തിന്‍റെ ടിക്കറ്റ് പൈസ തിരികെ കിട്ടും; പുതിയ സംവിധാനവുമായി പിവിആര്‍

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരെ തലപൊക്കാന്‍ അനുവദിക്കില്ല; സിറിയയില്‍ അമേരിക്കയുടെ ആക്രമണം; അബു യൂസിഫ് കൊല്ലപ്പെട്ടു; തുടര്‍ നടപടി പ്രഖ്യാപിച്ച് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്

ഷൂട്ടിന്റെ സമയത്ത് എന്തിനാണ് നീ പാതി നഗ്നയായി വന്നത്?; എവിടെ നോക്കിയാലും ജാന്‍മണിയും അവളുടെ പുതിയ ബോയ്ഫ്രണ്ടും, പരാതിയുമായി രഞ്ജിനി ഹരിദാസ്

ജഗ്‌ദീപ് ധൻകറിനെ നീക്കാൻ വീണ്ടും പ്രമേയവുമായി ഇന്ത്യാസഖ്യം; രാജ്യസഭാ അധ്യക്ഷനും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു

ധോണി മുതൽ രോഹിത് വരെ ഐപിഎൽ 2025 സീസണോടെ വിരമിക്കാൻ സാധ്യതയുള്ള അഞ്ച് താരങ്ങൾ

'നിങ്ങൾ അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞു, പണി മനസിലാക്കി തരാം'; കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത സാബുവിനെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്