'പണ്ട് ഞാൻ കാന്താരിയുടെ കലിപ്പനായിരുന്നു, എന്റെ ദേഷ്യം ഏറ്റവും കൂടുതൽ അനുഭവിച്ചത് അവളാണ്': ടൊവിനോ തോമസ്

താന്‍ പണ്ട് കാന്താരിയുടെ കലിപ്പനായിരുന്നെന്ന് ടൊവിനോ തോമസ്. താൻ വളരെ വേ​ഗം ദേഷ്യം വരുന്ന മനുഷ്യനാണെന്നും എന്നാൽ ഇപ്പോൾ അങ്ങനെയല്ലെന്നും ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ പറഞ്ഞത്. പണ്ട് താന്‍ ടോക്‌സിക്ക് ആയിരുന്നു അത് അംഗീകരിക്കുന്നതില്‍ തനിക്ക് യാതൊരു മടിയുമില്ല. എന്നാല്‍ ഇപ്പോള്‍ താന്‍ അങ്ങനെയല്ല.

പണ്ട് തന്നെ അറിയുന്നവര്‍ക്ക് ഇന്ന് തനിക്ക് പെട്ടെന്ന് ദേഷ്യം വരില്ല എന്ന് പറഞ്ഞാല്‍ അതില്‍ ഒരു കൗതുകം ഉണ്ടാകും. എന്റെ ദേഷ്യം ഏറ്റവും കൂടുതല്‍ അനുഭവിച്ചത് ലിഡിയ ആയിരിക്കും. പണ്ട് അങ്ങനെ ആയിരുന്നു ഇന്ന് അതില്‍ നിന്നും താന്‍ മാറി. തെറ്റ് പറ്റിയാല്‍ തിരുത്തണം മുന്നോട്ട് പോകണെന്നും ടൊവിനോ പറഞ്ഞു.

നമ്മള്‍ നമ്മളായി ഇരിക്കുക എന്നതാണ് കാര്യമെന്നും ആണ്‍കുട്ടികള്‍ കരയാന്‍ പാടില്ല എന്നൊക്കെ പറയുന്നത് ശരിയല്ലെന്നും ടൊവിനോ പറഞ്ഞു. പണ്ടത്തെ കാലഘട്ടവും അന്ന് കിട്ടിയിരുന്ന ഫീഡും അങ്ങനെയായിരുന്നു. ഇപ്പോഴാണ് ഇതിനെ പറ്റിയൊക്കെ ചിന്തിക്കുന്നത്.

ആണ്‍കുട്ടികള്‍ കരയാന്‍ പാടില്ല എന്നൊക്കെ പറയും അങ്ങനെയല്ല നമ്മള്‍ മോശം അവസ്ഥയില്‍ ആണെങ്കില്‍ അത് പ്രകടിപ്പിക്കുന്നതില്‍ എന്താണ് പ്രശ്‌നം. നമ്മള്‍ നമ്മളായി ഇരിക്കുക എന്നത് മാത്രമാണ് കാര്യമെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ