അവരിരുവരും എവറസ്റ്റ് കൊടുമുടി പോലെ, ഒരു കാറ്റിനും താഴെയിറക്കാനാവില്ല; അവരുടെ പാത പിന്തുടരാൻ ശ്രമിക്കുകയാണ് ഞാൻ: ടോവിനോ തോമസ്

മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ മുതിർന്ന സൂപ്പർ താരങ്ങളുടെ പാത പിന്തുടരാൻ ശ്രമിക്കുകയാണ് താനെന്ന് നടൻ ടോവിനോ തോമസ്. അദൃശ്യ ജാലകങ്ങൾ എന്ന പുതിയ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു താരം. ആർട്ട്‌ഹൗസ് സിനിമകളെക്കുറിച്ചുള്ള തന്റെ ധാരണയെക്കുറിച്ചും ഭാവിയിൽ താൻ ഒരു മുഴുവൻ സമയ നിർമ്മാതാവായി മാറുമോയെന്നും താരം പറഞ്ഞു.

മലയാളത്തിലെ താരരാജാക്കന്മാരായ മമ്മൂക്കയുടെയും ലാലേട്ടന്റെയും പാത പിന്തുടരാൻ ശ്രമിക്കുകയാണ് താനെന്നാണ് ടോവിനോ പറയുന്നത്. ‘അവർ താരപദവി മാത്രം പിന്തുടർന്നിരുന്നെങ്കിൽ, ബുർജ് ഖലീഫ പോലെ ആയിത്തീർന്നേനെ… എന്നാൽ അവർ ഇപ്പോൾ എവറസ്റ്റ് കൊടുമുടി പോലെയാണ്! ഒരു കാറ്റിനും അവരെ താഴെയിറക്കാനാവില്ല. അതുകൊണ്ടാണ് അവർ ഇപ്പോഴും തലയുയർത്തി നിൽക്കുന്നത്. എന്ന് ടോവിനോ പറയുന്നു.

‘അവർ ഇത്രയും കാലം മേഖലയിൽ നിൽക്കുന്നതിന് പിന്നിലെ പ്രധാന കാരണം ഇതുവരെ അവരുടെ സിനിമകളിൽ കാത്തുസൂക്ഷിച്ച ഈ സന്തുലിതാവസ്ഥയാണ്. അവർ എല്ലാത്തരം സിനിമകളും ചെയ്തു. നമ്മുടെ മുൻനിര താരങ്ങളെല്ലാം പണ്ട് അങ്ങനെ ചെയ്യുമായിരുന്നു. അതാണ് അവരെ ഒരേ സമയം സൂപ്പർ താരങ്ങളാക്കി മാറ്റിയത്. അവർ ഞങ്ങൾക്കായി വെച്ച മാതൃക പിന്തുടരാൻ ഞാനും ശ്രമിക്കുന്നു’ നടൻ പറഞ്ഞു.

അറിയാവുന്ന ആളുകളുമായി പ്രവർത്തിക്കുന്നതിൽ ഒരു ആശ്വാസം ഉണ്ടെന്നും ടോവിനോ പറയുന്നു. ‘ഞാൻ എപ്പോഴും ഒരു ടീം പ്ലെയറായിട്ടാണ് എന്നെ കാണുന്നത്, അതിനാൽ ഏത് സിനിമയും പ്രവർത്തിക്കാൻ ഞാൻ എന്റെ എഴുത്തുകാരനെയും സംവിധായകനെയും ആശ്രയിച്ചിരിക്കുന്നു. അതിനാൽ ഞാൻ എന്റെ എല്ലാ സംവിധായകരുമായും സഹകരിക്കാൻ ശ്രമിക്കുകായും അവർ എന്നെ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് മനസിലാക്കാനും എവിടെയായിരുന്നാലും ഫിലിം മേക്കിംഗിന്റെ സാങ്കേതിക സൂക്ഷ്മതകൾ പഠിക്കാനും ഞാൻ ശ്രമിക്കുന്നു. ഇതുവഴി കാര്യങ്ങൾ കൂടുതൽ വ്യക്തമായി മനസിലാക്കാനും ഞാൻ എപ്പോഴും ആഗ്രഹിച്ച ജീവിതം നയിക്കാനും എനിക്ക് കഴിയുന്നു’ ടോവിനോ പറഞ്ഞു.

ടൊവിനോ തോമസ് പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ നിമിഷ സജയനും ഇന്ദ്രൻസും രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രണ്ട് തവണ ഗ്രാമി അവാര്‍ഡ് ജേതാവായ റിക്കി കേജ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. എല്ലാനര്‍ ഫിലിംസിന്റെ ബാനറില്‍ രാധിക ലാവു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ്, മൈത്രി മൂവീ മേക്കേഴ്സ് എന്നിവരും നിര്‍മ്മാണത്തില്‍ പങ്കാളികളാണ്. നവംബർ 24 ന് റിലീസ് ചെയ്യും.

Latest Stories

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു