എനിക്കറിയില്ലെന്നേ പറഞ്ഞിട്ടുള്ളു പഠിക്കില്ലെന്ന് പറഞ്ഞിട്ടില്ല നിങ്ങൾ അത് വിശ്വസിച്ചില്ല; ടൊവിനോ തോമസ്

ടൊവിനോയെ പ്രധാന കഥാപാത്രമാക്കി ഖാലിദ് റഹ്‍മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുമാല. ചിത്രത്തിൽ ഡാൻസ് കളിക്കുന്ന ടൊവിനോയുടെ വീഡിയോ സോഷ്യൽ മീഡയായിൽ വെെറലായി മാറിയിരുന്നു. ട്രെൻഡിങ്ങ് ഡാൻസിന് പിന്നാലെ നടൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി മൂവി മാൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് ഡാൻസിനെപ്പറ്റി അ​​ദ്ദേഹം സംസാരിച്ചത്. ഡാൻസ് എനിക്കറിയില്ലന്നെ പറഞ്ഞിട്ടുള്ളു പഠിക്കില്ലെന്ന് പറഞ്ഞിട്ടില്ല. മുൻപും പല ഇന്റർവ്യൂവിൽ താൻ ഇത് പറഞ്ഞിട്ടുള്ളതാണ്. ഡാൻസ് ചെയ്യേണ്ട സിനിമകൾ വന്നാൽ പഠിക്കുമെന്നും താൻ പറഞ്ഞിരുന്നു.

നിങ്ങളത് വിശ്വസിച്ചില്ല. ‍ഞാനത് ചെയ്തു കാണിച്ചു അത്രയുള്ളു എന്നും അദ്ദേഹം പറഞ്ഞു. തല്ലുമാലയിലേയ്ക്ക് വിളിച്ചപ്പോഴെ താൻ ഡാൻസ് അറിയില്ലെന്ന് പറഞ്ഞതാണ് എന്നിട്ടും സംവിധായകന് ഖാലിദിന് തന്നിലുള്ള വിശ്വാസത്തിലാണ് തന്നെ വിളിച്ചത്. റിഷിദാൻ തന്നെ ഡാൻസ് പഠിപ്പിക്കാൻ വന്നിരുന്നു.

ഷൂട്ടിങ്ങ് നടക്കുന്ന സമയത്തും എല്ലാ ദിവസവും വെെകുന്നേരം ഒന്നര മണിക്കൂർ വീതം ഡാൻസ് പ്രാക്ട്രീസ് ചെയ്തിരുന്നു. സിനിമയിൽ ഉള്ള മിക്കവരും അതിനായി വരും. ഡാൻസിങ്ങ് നിഞ്ച, അദ്ദേഹത്തിൻ്റെ ശിഷ്യൻമാർ, ലുക്ക്മാൻ, ആർദ്ര, സ്വാതി തുടങ്ങി എല്ലാരും പ്രാക്ടിസിന് ഉണ്ടായിരുന്നെന്നും  ടൊവിനോ പറഞ്ഞു.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം