സിനിമയില്‍ ഡാന്‍സ് ചെയ്യാന്‍ മടിയാണോ?; നിലപാട് വ്യക്തമാക്കി ടൊവീനോ തോമസ്

യുവനടന്‍ ടൊവീനോ തോമസിന് പുതിയ ചിത്രങ്ങളുടെ ചാകരയാണ്. അടുത്തടുത്ത് നാല് ചിത്രങ്ങളാണ് ടൊവീനോയുടേതായി പുറത്തിറങ്ങിയത്. ഇപ്പോഴിതാ അഞ്ചാമതായി ലൂക്കാ നാളെ തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്നു. നിരവധി ചിത്രങ്ങളുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. മൊത്തത്തില്‍ തിരക്കില്‍ നിന്ന് തിരക്കിലേക്ക് നീങ്ങുകയാണ് ടൊവീനോ. വിജയ ചിത്രങ്ങളുമായി യുവതാരനിരയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ സിനിമയില്‍ ഡാന്‍സ് ചെയ്യുന്നതിനോടുള്ള തന്റെ നിലപാട് തുറന്നു പറഞ്ഞിരിക്കുകയാണ് ടൊവീനോ.

“ഞാന്‍ നന്നായി ഡാന്‍സ് ചെയ്യുന്ന ഒരാളല്ല. പിന്നെ ഇന്ത്യന്‍ സിനിമയില്‍ മാത്രമാണ് ഞാന്‍ ഡാന്‍സ് എന്നത് കണ്ടിട്ടുള്ളത്. അല്ലെങ്കില്‍ സ്റ്റെപ് അപ് പോലുള്ള സിനിമകളിലാണ് കണ്ടിട്ടുള്ളത്. ഒരു കൊമേഷ്യല്‍ ചേരുവ എന്ന നിലയ്ക്ക് ഡാന്‍സിനെ സിനിമയില്‍ കുത്തിക്കയറ്റുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്. പിന്നെ ഞാന്‍ ഡാന്‍സ് ചെയ്യേണ്ടതായ സിനിമകള്‍ അധികം വന്നിട്ടില്ല. അതിനപ്പുറം ഡാന്‍സ് എന്നത് എന്റെ സിനിമ ടേയ്സ്റ്റില്‍ വരുന്നതല്ല.” ലൂക്കാ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ചുള്ള മനോരമയുടെ ചാറ്റ് ഷോയില്‍ ടൊവീനോ പറഞ്ഞു.

നവാഗതനായ അരുണ്‍ ബോസ് ആണ് ലൂക്ക സംവിധാനം ചെയ്യുന്നത്. കലാകാരനും ശില്‍പിയുമായ ലൂക്ക എന്ന കഥാപാത്രമാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ടൊവീനോയുടെ നായികയായി അഹാനയും ചിത്രത്തിലെത്തുന്നു. നിതിന്‍ ജോര്‍ജ്, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, പൗളി വല്‍സന്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. പ്രിന്‍സ് ഹുസൈനും ലിന്റോ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മൃദുല്‍ ജോര്‍ജ്ജും അരുണ്‍ ബോസും ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്ന ലൂക്കായുടെ ഛായാഗ്രഹകന്‍ നവാഗതനായ നിമിഷ് രവിയാണ്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം