മാസ് സിനിമകള്‍ മിസ് ചെയ്യുന്നുവെന്ന് പ്രേക്ഷകര്‍; ഉത്തരം നല്‍കി ടൊവീനോ തോമസ്

മാസ് സിനിമകള്‍ മിസ് ചെയ്യുന്നുവെന്ന ഒരു വിഭാഗം പ്രേക്ഷകരുടെ അഭിപ്രായത്തോട് പ്രതികരിച്ചിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോയുടെ വാക്കുകള്‍.

‘പ്രേക്ഷകരുടെ അഭിരുചി ഓരോ കാലത്തും മാറിക്കൊണ്ടിരിക്കും. മാസ് ചിത്രങ്ങള്‍ തിയറ്ററുകളില്‍ തകര്‍ത്തോടിയ കാലമുണ്ടായിരുന്നു. പിന്നീട് ആളുകളുടെ താല്‍പര്യം റിയലിസ്റ്റിക് ചിത്രങ്ങളിലേക്ക് മാറി. ഇപ്പോള്‍ വീണ്ടും തിയറ്റര്‍ എക്സ്പീരിയന്‍സ് നല്‍കുന്ന ചിത്രങ്ങളോടാണ് ആളുകള്‍ക്ക് താല്‍പര്യം.

ഒരു സിനിമ ചെയ്യുമ്പോള്‍ അത് പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന വിശ്വാസത്തിന്റെയും ഊഹത്തിന്റെയും പുറത്താണ് അതിനുവേണ്ട തയ്യാറെടുപ്പുകള്‍ നടത്തുന്നത്. ആത്യന്തികമായി സിനിമ കൈകാര്യം ചെയ്യുന്ന വിഷയവും കഥപറയുന്ന രീതിയമാണ് സിനിമയുടെ വിധി നിര്‍ണയിക്കുന്നത്.’, ടൊവിനോ പറഞ്ഞു.

അതോടൊപ്പം തല്‍ക്കാലം താന്‍ സംവിധാന രംഗത്തേക്കില്ലെന്നും ടൊവിനോ പറഞ്ഞു. ‘തല്‍ക്കാലം അതൊരു മോഹമായി തന്നെ കിടക്കട്ടെ. അതിനുള്ള പക്വതയോ സിനിമാ പരിജ്ഞാനമോ എനിക്കായെന്ന് വിശ്വസിക്കുന്നില്ല. അഭിനയം ഞാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്.

അതുപോലെ സിനിമയില്‍ പഠിക്കാന്‍ ഓരോ മേഖലയിലും ഒരായിരം കാര്യങ്ങളുണ്ട്. അതെല്ലാം പഠിക്കാന്‍ സാധിച്ചാല്‍, എനിക്ക് എന്നോടുതന്നെ ഒരു വിശ്വാസം തോന്നിയാല്‍ ഒരു സംവിധാന സംരംഭം പ്രതീക്ഷിക്കാവുന്നതാണ്’,ടൊവീനോ കൂട്ടിച്ചേര്‍ത്തു.

Latest Stories

RCB VS GT: ആര്‍സിബിയെ തോല്‍പ്പിക്കാന്‍ എളുപ്പം, ഗുജറാത്ത് ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി, തോറ്റ് തുന്നം പാടും

ഏറ്റുമാനൂരിലെ ഷൈനിയുടെയും മക്കളുടെയും ആത്മഹത്യ കേസ്; പ്രതി നോബി ലൂക്കോസിന് ജാമ്യം

ഗുരുത്വാകര്‍ഷണം കണ്ടെത്തിയത് ഭാസ്‌കരാചാര്യര്‍; വിമാനം കണ്ടുപിടിച്ചത് ശിവകര്‍ ബാപുജി; വിവാദ പ്രസ്താവനയുമായി രാജസ്ഥാന്‍ ഗവര്‍ണര്‍

നിയമപരമായി സിങ്കിള്‍ മദര്‍ ആണ്, ആഹ്ലാദിപ്പിന്‍ ആനന്ദിപ്പിന്‍..; വെളിപ്പെടുത്തി 'പുഴു' സംവിധായിക

ഇന്ത്യൻ മഹാസമുദ്രത്തിൽ നാവികസേനയുടെ ലഹരി വേട്ട; പിടിച്ചെടുത്തത് 2500 കിലോ വരുന്ന ലഹരി വസ്തുക്കൾ

IPL 2025: മുംബൈ ഇന്ത്യൻസിനെ തേടി ആ നിരാശയുടെ അപ്ഡേറ്റ്, ആരാധകർക്ക് കടുത്ത നിരാശ

നടന്ന കാര്യങ്ങള്‍ അല്ലേ സിനിമയിലുള്ളത്? എമ്പുരാന് ഇപ്പോള്‍ ഫ്രീ പബ്ലിസിറ്റിയാണ്: ഷീല

കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ആദിവാസി യുവാവിന്റെ ആത്മഹത്യ; അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും

വഖഫ് ഭൂമി അള്ളാഹുവിന്റെ മാര്‍ഗത്തില്‍ ദാനം ചെയ്യുന്നത്; വില്‍ക്കപ്പെടാനോ ദാനം ചെയ്യപ്പെടാനോ പാടില്ല; മതേതര പാര്‍ട്ടികള്‍ നീതിപൂര്‍വ്വം ചുമതല നിര്‍വ്വഹിക്കണമെന്ന് സമസ്ത

ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസ്; പത്ത് പ്രതികൾക്ക് ജാമ്യം നൽകി ഹൈക്കോടതി