'നമുക്കിടയില്‍ ഒരു മത്സരം ഉണ്ടെങ്കിലും പുറത്തേക്ക് പോകുമ്പോള്‍ ക്വാളിറ്റി ഉള്ളതാകണം'; ഭീഷ്മ പര്‍വം- നാരദന്‍ ക്ലാഷ് റിലീസിനെ കുറിച്ച് ടൊവിനോ

പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് മമ്മൂട്ടി-അമല്‍ നീരദ് കോംമ്പോയില്‍ എത്തുന്ന ഭീഷ്മ പര്‍വും ടൊവിനോ-ആഷിഖ് അബു കൂട്ടുകെട്ടില്‍ എത്തുന്ന നാരദനും. മാര്‍ച്ച് മൂന്നിനാണ് ഇരു ചിത്രങ്ങളും തിയേറ്ററുകളിലെത്തുന്നത്. റിലീസ് ക്ലാഷിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ടൊവിനോ ഇപ്പോള്‍.

എല്ലാവരേയും പോലെ താനും കാണാന്‍ കാത്തിരിക്കുന്ന ചിത്രമാണ് ഭീഷ്മ പര്‍വം. മമ്മൂട്ടിയും അമലേട്ടനും ഒന്നിക്കുന്ന ചിത്രം, പിന്നെ ഒരുപാട് ആര്‍ട്ടിസ്റ്റുകളുള്ള ചിത്രമാണ്. സിനിമയുടെ ട്രെയ്ലറൊക്കെ കണ്ട് എക്സൈറ്റഡായിരുന്നു. ഈ സമയത്തെ മലയാള സിനിമയുടെ ഒരു സുവര്‍ണ കാലഘട്ടമായാണ് കാണുന്നത്.

കുറെ നല്ല സിനിമകള്‍ വരുന്നു. നാരദനും ഭീഷ്മ പര്‍വവും നല്ല സിനിമകളാവട്ടെ. രണ്ടും രണ്ട് തരത്തിലുള്ള സിനിമകളാണ് എന്നാണ് താന്‍ മനസിലാക്കിയത്. രണ്ട് സിനിമകളും ഒരു പോലെ തിയേറ്ററില്‍ വിജയമാവട്ടെ. നമ്മളെല്ലാം ഒരു ടീമാണ്.

Read more

നമുക്കിടയില്‍ ഒരു മത്സരം ഉണ്ടെങ്കിലും പുറത്തേക്ക് പോകുമ്പോള്‍ ക്വാളിറ്റിയുള്ള സിനിമകളാകണം എന്നാണ് ആഗ്രഹിക്കുന്നത്. രണ്ട് സിനിമകളും ഒരേ ദിവസം വരുന്നതില്‍ ഒരുപാട് എക്സൈറ്റഡാണ് എന്നാണ് ടൊവിനോ മൂവി മാന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.