എന്റെ വായിലിരിക്കുന്ന പല്ല് നിമിഷയുടെ വായില്‍ പോകും.. ലിപ്‌ലോക് സീന്‍ പറഞ്ഞപ്പോള്‍ ഞാന്‍ തമാശയാക്കി: ടൊവിനോ തോമസ്

നടി നിമിഷ സജയനൊപ്പം അഭിനയിക്കുന്നത് വളരെ കംഫര്‍ട്ടബിള്‍ ആണെന്ന് ടൊവിനോ തോമസ്. ഡോ. ബിജു സംവിധാനം ചെയ്ത ‘അദൃശ്യജാലകങ്ങള്‍’ എന്ന സിനിമയുടെ പ്രസ് മീറ്റിലാണ് ടൊവിനോ സംസാരിച്ചത്. വ്യത്യസ്ത ലുക്കില്‍ ടൊവിനോ അദൃശ്യജാലകങ്ങള്‍ ചിത്രത്തില്‍ എത്തുമ്പോള്‍, നിമിഷയാണ് നായികയായി എത്തുന്നത്.

നിമിഷയ്‌ക്കൊപ്പം അഭിനയിച്ചതിനെ കുറിച്ചുള്ള ചോദ്യത്തോടാണ് ടൊവിനോ പ്രതികരിച്ചത്. ”നിമിഷയുടെ കൂടെ ഞാന്‍ ആദ്യമായിട്ടല്ലല്ലോ സിനിമ ചെയ്യുന്നത്. ഞങ്ങള്‍ ഇതിന് മുമ്പും സിനിമ ചെയ്തിട്ടുണ്ട്, അത് അല്ലാതെ ഞങ്ങള്‍ തമ്മില്‍ പരിചയമുണ്ട്. നിമിഷയുടെ ഫാമിലി ആയിട്ടും നല്ല അടുപ്പമുള്ള ആളാണ് ഞാന്‍. നിമിഷക്കൊപ്പം വര്‍ക്ക് ചെയ്യുക ഭയങ്കര രസമാണ്.”

”നിമിഷയും ഞാനും ഒരുമിച്ച് സ്‌ക്രീന്‍ ഷെയര്‍ ചെയ്യുന്ന സമയത്ത് ഞങ്ങള്‍ക്ക് കംഫര്‍ട്ട് ലെവല്‍ ഫീല്‍ ചെയ്യുന്നുണ്ട്. ഞങ്ങള്‍ സഹൃത്തുക്കള്‍ കൂടിയാണ്. ഇതിനകത്ത് ഡോ. ബിജു ഒരു സീനില്‍ ലിപ്‌ലോക് കൂടിയുണ്ടെങ്കില്‍ നിങ്ങള്‍ തമ്മിലുള്ള ഇന്റിമസി കുറച്ചുകൂടി നന്നാകുമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, ലിപ്‌ലോക്കിനുള്ള സാധ്യത നമുക്ക് ഇല്ല കാരണം എന്റെ വായില്‍ ഇരിക്കുന്ന പല്ല് അവളുടെ വായില്‍ പോകും, അത് വെപ്പ് പല്ല് ആണല്ലോ.”

”അങ്ങനെ നമുക്ക് ഇങ്ങനത്തെ തമാശകളൊക്കെ പറയാന്‍ പറ്റുന്ന ആളാണ്. നിമിഷ ആണെങ്കില്‍ എന്നെ ഒരു ചേട്ടനെ പോലെയും, ഞാന്‍ അവളെ അനിയത്തിയെ പോലെയുമാണ് കാണുന്നത്. കൊല്ലങ്ങളായിട്ട് അങ്ങനെയാണ്. ദിവസവും വിളിക്കുക, സംസാരിക്കുക ഒക്കെയാണ്” എന്നാണ് ടൊവിനോ പറയുന്നത്.

അതേസമയം, അദൃശ്യ ജാലകങ്ങളില്‍ പേരില്ലാത്ത ഈ കഥാപാത്രത്തിനു വേണ്ടി 15 കിലോ ശരീര ഭാരവും താരം കുറച്ചിരുന്നു. ഇന്ദ്രന്‍സ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. സ്‌നേഹം, സമാധാനം, നീതി, ബന്ധങ്ങള്‍, വിവേകം എന്നിവയ്ക്കുവേണ്ടിയുള്ള സമൂഹത്തിന്റെ പോരാട്ടത്തെ കഥാപാത്രങ്ങളിലൂടെ സിനിമ പര്യവേക്ഷണം ചെയ്യുന്ന ചിത്രമാണ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ