പുതുമുഖമായതിനാല്‍ എന്ത് ചെയ്യാനും തയ്യാറായിരുന്നു, പല വഴിക്കും ബ്ലെസി സാറിനോട് സംസാരിച്ചിരുന്നു, പക്ഷെ: ടൊവിനോ

ബ്ലെസി ‘ആടുജീവിതം’ സിനിമ ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ നജീബ് ആകാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് നടന്‍ ടൊവിനോ തോമസ്. അന്ന് പുതുമുഖമായിരുന്ന താന്‍ എന്ത് വേണമെങ്കിലും ചെയ്യാമെന്ന ആവേശത്തിലായിരുന്നു. മേക്കപ്പ് ആര്‍ട്ടിസ്റ്റ് വഴിയും മറ്റ് പല വഴികളിലൂടെയും സംവിധായകനോട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു എന്നാണ് ടൊവിനോ തുറന്നു പറഞ്ഞിരിക്കുന്നത്.

”ആടുജീവിതം എന്ന സിനിമ ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ചിത്രത്തിന്റെ തിരക്കഥ വായിച്ചപ്പോള്‍ തന്നെ ആ ചിത്രം ചെയ്യണമെന്ന കടുത്ത ആഗ്രഹം തോന്നി. നജീബ് എന്ന കഥാപാത്രമായി എന്നെ പരിഗണിക്കാനും ബ്ലെസി സാറിന്റെ ശ്രദ്ധയിലേക്ക് എന്റെ പേര് കൊണ്ടുവരാനും ഞാന്‍ പല ശ്രമങ്ങളും നടത്തിയിരുന്നു.”

”മേക്കപ്പ് ചീഫായ രഞ്ജിത്ത് അമ്പാടി വഴി ബ്ലെസി സാറിനോട് സംസാരിക്കാന്‍ ശ്രമിച്ചത്. 2014ല്‍ കൂതറ എന്ന സിനിമ ചെയ്യുന്നതിനിടയില്‍. ആടുജീവിതത്തിന് വേണ്ടി രാജുവേട്ടനുമായുള്ള സംസാരം നടക്കുന്നുണ്ടായിരുന്നെങ്കിലും ആദ്യം വിക്രം സാര്‍ അഭിനയിക്കുമെന്നാണ് ഞാന്‍ കരുതിയിരുന്നത്.”

”എല്ലാത്തിനോടും കൗതുകമുള്ള, എന്തിനും തയ്യാറായുളള ഒരു പുതുമുഖമായിരുന്നു അന്ന് ഞാന്‍ സിനിമയില്‍. എന്ത് വേണമെങ്കിലും ചെയ്യാമെന്ന ആവേശത്തിലായിരുന്നു ബ്ലെസി സാറിനെ സമീപിച്ചതും. ഇപ്പോഴും സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യാനാവും എന്ന വിശ്വാസം എനിക്കുണ്ട്.”

”പൂര്‍ണത എന്നത് ഒരിക്കലും സംഭവിക്കില്ലെങ്കിലും സിനിമയ്ക്ക് വേണ്ടി ഏതറ്റംവരെ പോകാനും എത്രമാത്രം പരിശ്രമിക്കാനും ഞാനിന്നും തയ്യാറാണ്. ആ വിശ്വാസം തന്നെയാണ് അന്നും ഇന്നും എന്നെ സിനിമയില്‍ പിടിച്ചുനിര്‍ത്തുന്ന ഘടകം” എന്നാണ് ടൊവിനോ പറയുന്നത്. ‘അജയന്റെ രണ്ടാം മോഷണം’ സിനിമയുടെ പ്രമോനിടെയാണ് ടൊവിനോ സംസാരിച്ചത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ