ആമിര്‍ ഖാന്‍ ചിത്രം ഉപേക്ഷിക്കേണ്ടി വന്നതിനെ കുറിച്ച് തുറന്നു പറഞ്ഞ് ടൊവിനോ തോമസ്. ആമിര്‍ ഖാന്റെ പുതിയ ചിത്രമായ ‘ലാല്‍ സിംഗ് ഛദ്ദ’യാണ് മിന്നല്‍ മുരളിയില്‍ അഭിനയിച്ചു കൊണ്ടിരിക്കെ ടൊവിനോയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നത്. ഇ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.
മിന്നല്‍ മുരളി എന്ന സിനിമ തങ്ങളുടെ സ്വപ്നമാണ്. അതില്‍ അഭിനയിക്കുന്നതിന് വേണ്ടി നീണ്ട മുടിയൊക്കെ വളര്‍ത്തിയിരുന്നു. അങ്ങനെ ഉള്ള സമയത്താണ് ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരവുമായി വിളി വരുന്നത്.
ലാല്‍ സിംഗ് ഛദ്ദയില്‍ അഭിനയിക്കാന്‍ പറ്റെ മുടി മുറിക്കണമായിരുന്നു. അങ്ങനെ മിന്നല്‍ മുരളി പൂര്‍ത്തിയാക്കേണ്ടതായി വന്നു. ആ സമയത്ത് ലാല്‍ സിംഗ് ഛദ്ദ ഒഴിവാക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലായിരുന്നു. ഇപ്പോള്‍ അത് വലിയൊരു നഷ്ടമായി തനിക്ക് തോന്നുകയാണെന്നും ടൊവിനോ പറയുന്നു.
ആ സിനിമ ചെയ്യാത്തതില്‍ താന്‍ ഖേദിക്കുന്നൊന്നുമില്ല. പക്ഷേ അത് ഉപേക്ഷിക്കേണ്ടി വന്നതില്‍ തീര്‍ച്ചയായും അസ്വസ്ഥനായിരുന്നു എന്നും ടൊവിനോ പറഞ്ഞു. ടൊവിനോ എത്തേണ്ടിയിരുന്ന വേഷത്തില്‍ നടന്‍ നാഗചൈതന്യ ആണ് അഭിനയിക്കുന്നത്.
Read more
അതേസമയം, ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സില്‍ ഇന്ന് റിലീസ് ചെയ്യും. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് ചിത്രം എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.