'തല്ലുമാലയിലെ തല്ല് ടോക്‌സിക് അല്ല,സ്‌റ്റൈലിസ്റ്റിക്കായിട്ട് മേക്ക് ചെയ്തെടുത്ത ഒന്ന്'; ടൊവിനോ

തല്ലുമാലയിലെ തല്ല് ടോക്‌സിക് അല്ലെന്നാണ് ടൊവിനോ തോമസ്. ക്ലെബ് എഫമിന് നല്കിയ അഭിമുഖത്തിനിടെയാണ് നടൻ ചിത്രത്തെക്കുറിച്ച് സംസാരിച്ചത്. ചിത്രത്തിലെ തല്ല് ടോക്സിക് അല്ലെന്നും സ്‌റ്റൈലിസ്റ്റിക്കായിട്ട് തല്ലിനെ മേക്ക് ചെയ്തിട്ടുണ്ടെന്നല്ലാതെ തല്ലിനെ ഗ്ലോറിഫൈ ചെയ്യുന്നില്ലെന്നും ടൊവിനോ പറഞ്ഞു.

ഒരു അടിയും ഒന്നിന്റേയും അവസാനമല്ല. ചിലപ്പോൾ സൗഹൃദത്തിന്റെ തുടക്കമാവാം. വഴക്ക് കൂടിയിട്ട് സുഹൃത്തുക്കളായ ഒരുപാട് പേരുണ്ട്. ഇത് അങ്ങനൊരു തല്ലാണ്. ടോക്‌സിക് തല്ലല്ല. തല്ലിനെ ഗ്ലോറിഫൈ ചെയ്യുന്നില്ല. ഫൺ മോഡിലാണ് ഒരുങ്ങിയിരിക്കുന്നതെന്നും’ ടൊവിനോ പറഞ്ഞു.

ഓ​ഗസ്റ്റ് 12 ന് തിയേറ്ററുകളുലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകര്യതായാണ് ലഭിച്ചിട്ടുള്ളത്. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ് എന്നിയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കിയ ചിത്രമാണ് തല്ലുമാല. മുഹ്‌സിൻ പരാരിയും അഷറഫ് ഹംസയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്‌മാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, കല്ല്യാണി പ്രിയദർശൻ, ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. ‌ വിഷ്ണു വിജയ് ഈണമിട്ട രണ്ട് ​ഗാനങ്ങൾ നേരത്തേ തന്നെ ശ്രദ്ധയാകർഷിച്ചിരുന്നു. ജിംഷി ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ